കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കന്‍ അപാരതയിലെ കഥയല്ല സത്യമെന്ന്!അത് ശരിക്കും കെഎസ് യു നേടിയ വിജയം...തെളിവായി വീഡിയോ

2011ല്‍ 37 വര്‍ഷത്തെ എസ്എഫ്‌ഐ ഭരണം അവസാനിപ്പിച്ച് കെഎസ്‌യു യൂണിയന്‍ പിടിച്ചെടുക്കുകയും ചെയര്‍മാനായി ജിനോ ജോണ്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: തീയേറ്ററുകളെ ഇളക്കിമറിച്ച് പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രമായ മെക്‌സിക്കന്‍ അപാരതയുടെ കഥയ്ക്ക് തങ്ങളുടേതായ വകഭേദമുണ്ടെന്ന വാദവുമായി കെഎസ്‌യു. ടൊവിനോ നായകനായ ചിത്രത്തില്‍ മഹാരാജാസ് കോളേജില്‍ കെഎസ്‌യു ആധിപത്യം അവസാനിപ്പിച്ച് എസ്എഫ്‌ഐ വിജയം നേടുന്നതാണ് കഥ.

എന്നാല്‍ സത്യത്തില്‍ എസ്എഫ്‌ഐ തേരോട്ടത്തിന് തടയിട്ട് കെഎസ്‌യു നേടിയ വിജയമാണ് എസ്എഫ്‌ഐയുടെ പേരില്‍ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് കെഎസ്‌യു ഉന്നയിക്കുന്ന വാദം. ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. 2011ല്‍ 37 വര്‍ഷത്തെ എസ്എഫ്‌ഐ ഭരണം അവസാനിപ്പിച്ച് കെഎസ്‌യു യൂണിയന്‍ പിടിച്ചെടുക്കുകയും ചെയര്‍മാനായി ജിനോ ജോണ്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമയില്‍ എസ്എഫ്‌ഐയായി...

സിനിമയില്‍ എസ്എഫ്‌ഐയായി...

37 വര്‍ഷത്തെ എസ്എഫ്‌ഐ ഭരണം അവസാനിപ്പിച്ച് 2011ല്‍ മഹാരാജാസില്‍ കെഎസ് യു നേടിയ വിജയമാണ് എസ്എഫ്‌ഐയുടെ പേരില്‍ സിനിമയില്‍ പറയുന്നതെന്നാണ് കെഎസ്‌യു വാദം. അന്ന് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജിനോ ജോണ്‍ നടത്തിയ പ്രസംഗമാണ് സിനിമയില്‍ ടൊവിനോ നടത്തുന്ന പ്രസംഗമെന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ പറയുന്നു.

വീഡിയോയും...

വീഡിയോയും...

2011ലെ കെഎസ് യു വിജയമാണ് എസ്എഫ്‌ഐ നേടിയ വിജയമെന്ന രൂപത്തില്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന് വാദിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ ചില വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്‌യുവിന്റെ ചെയര്‍മാന്‍ ജിനോ ജോണ്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും, എസ്എഫ്‌ഐ കൊടിമരം നശിപ്പിക്കുന്ന വീഡിയോയുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതല്ല ശരിക്കും കഥ...

ഇതല്ല ശരിക്കും കഥ...

മെക്‌സിക്കന്‍ അപാരതക്കെതിരെ ചിലയിടങ്ങളില്‍ കെഎസ്‌യു പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. സിനിമയില്‍ പറയുന്നതല്ല ശരിക്കും മഹാരാജാസ് കോളേജില്‍ സംഭവിച്ചതെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ വാദം. എന്തായാലും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന ചിത്രത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English summary
ksu against mexican aparatha movie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X