സംഘടന തിരഞ്ഞെടുപ്പ് തുടങ്ങി... കെഎസ്‌യുവിന്റെ തമ്മിലടിയും... കൊച്ചിയില്‍ കൂട്ട തല്ല്!!
കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പിനിടയില്‍ തെരുവിലിറങ്ങി തമ്മിലടിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍. എറണാകുളം ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പിലാണ് സംഘര്‍ഷം. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപിച്ചാണ് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തെറുവിലിറങ്ങി തല്ലു കൂടിയത്.
രാവിലെ പത്ത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇതിനിടയില്‍ വൈകുന്നേരം ഏകദേശം 3.45 ആകുമ്പോഴേക്കും സംഘര്‍ഷം പൊട്ടി പുറപ്പെടുകയായിരുന്നു. റോഡിലേക്ക് ഇറങ്ങിയ എ-ഐ ഗ്രൂപ്പുകാര്‍ സംഘം ചേര്‍ന്ന് തമ്മിലടിച്ചതോടെ വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

കള്ളവോട്ട്
നാല് മണിയോടെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഫലം വരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കള്ളവോട്ട് ആരോപിച്ചുള്ള തമ്മിത്തല്ലലില്‍ ഫലം വൈകി.

സംഘര്‍ഷം
ആദ്യഘട്ടത്തില്‍ സംയമനം പാലിച്ച പൊലീസ് സംഘര്‍ഷം കനത്തതോടെ ലാത്തി വീശി. റോഡില്‍ തമ്മിലടിച്ച പ്രവര്‍ത്തകരെ നീക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

കെഎസ്‌യു പ്രവര്‍ത്തകര്‍
തമ്മിലടിച്ച കെഎസ്‌യു പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ലാത്തി വീശിയതോടെ ഓടി മാറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ വീണ്ടും സംഘം ചേര്‍ന്നെത്തി പോലീസിന് നേരെ കല്ലെറിഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ്
കൊച്ചിയില്‍ മാത്രമല്ല കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും സമാനമായി കെഎസ്‌യുക്കാര്‍ തമ്മിലടിച്ചിരുന്നു.












Click it and Unblock the Notifications