Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് എംഎ,മതേതരവാദി, വലിയ സുന്ദരനല്ല!ചിന്താ ജെറോമിന് വിവാഹാലോചനയുമായി കെഎസ്‌യു നേതാവ്....

കെഎസ്‌യുവിന്റെ സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി കല്ല്യാണം ആലോചിച്ചിരിക്കുന്നത്.

കൊല്ലം: ചാവറ മാട്രിമോണിയലില്‍ ഡിവൈഎഫ്‌ഐ നേതാവ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ എല്ലാവരെയും ഞെട്ടിച്ച് കെഎസ്‌യു നേതാവിന്റെ വിവാഹാലോചന. കെഎസ്‌യുവിന്റെ സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി കല്ല്യാണം ആലോചിച്ചിരിക്കുന്നത്.

ചിന്ത ജെറോമിന്റെ വിവാഹ പരസ്യത്തെ ചൊല്ലിയുള്ള വിവാദം അവര്‍ വിശദീകരണം നല്‍കിയതോടെ അവസാനിച്ചുവെന്നും, ചിന്ത തികഞ്ഞ മതേതര വാദിയാണെന്ന് ബോധ്യപ്പെട്ടതായും രാഹുലിന്റെ പോസ്റ്റിലുണ്ട്. അമ്മ കുറേക്കാലമായി വിവാഹത്തെ കുറിച്ച് പറയുന്നു, 26കാരനായ താന്‍ തികഞ്ഞ മതേതരവാദിയാണ്.

രണ്ട് എംഎ ബിരുദമുള്ള തനിക്ക് ഭാവിയില്‍ ചിന്ത ആഗ്രഹിക്കുന്നത് പോലെ ഒരു കോളേജ് അദ്ധ്യാപകനാകാമെന്നും രാഹുല്‍ അവകാശപ്പെടുന്നുണ്ട്. പുരോഗമന കോണ്‍ഗ്രസ് രാഷ്ട്രീയം പിന്തുടരുന്ന താന്‍ വലിയ സുന്ദരനൊന്നുമല്ലെന്നാണ് രാഹുല്‍ പറയുന്നത്. കൂടുതല്‍ കാര്യങ്ങളറിയണമെങ്കില്‍ ഫേസ്ബുക്കിലൂടെ ബന്ധപ്പെടാന്‍ പറഞ്ഞാണ് രാഹുലിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ചാവറ മാട്രിമോണിയല്‍...

ചാവറ മാട്രിമോണിയല്‍...

പ്രമുഖ ക്രിസ്ത്യന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റായ ചാവറ മാട്രിമോണിയലിലാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷയും ഡിവൈഎഫ്‌ഐ നേതാവുമായ ചിന്ത ജെറോമിന്റെ ചിത്രമടക്കമുള്ള വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടത്. വിപ്ലവവും കമ്മ്യൂണിസവും പ്രസംഗിച്ച് നടക്കുന്ന ചിന്ത ജെറോം ആര്‍സി-എല്‍സിക്കാരനായ വരനെ തേടുന്നുവെന്ന പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

പരസ്യം തന്റെ അറിവോടെയല്ല...

പരസ്യം തന്റെ അറിവോടെയല്ല...

വിവാഹ പരസ്യം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെയും കുടുംബത്തിന്റെയും അറിവോടെയല്ല വിവാഹ പരസ്യം നല്‍കിയതെന്നാണ് ചിന്ത പറഞ്ഞത്. എന്നാല്‍ മതവും ജാതിയും പരാമര്‍ശിച്ചുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ പരസ്യത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഫേസ്ബുക്ക് പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ്...

ചിന്തയുടെ വിവാഹ പരസ്യത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് കെഎസ് യു നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിന്തയെ കല്ല്യാണം ആലോചിച്ചിരിക്കുന്നത്. പരസ്യത്തിലൂടെ ചിന്ത ഒരു തികഞ്ഞ മതേതരവാദിയാണെന്ന് ബോധ്യപ്പെട്ടതായും വിവാഹം ആലോചിച്ചാലോ എന്നുമാണ് രാഹുല്‍ മാങ്കൂട്ടം ചോദിക്കുന്നത്.

വലിയ സുന്ദരനല്ല...

വലിയ സുന്ദരനല്ല...

രണ്ട് എംഎ ബിരുദമുള്ള തനിക്ക് ഭാവിയില്‍ ചിന്ത ആഗ്രഹിക്കുന്ന പോലെ കോളേജ് അദ്ധ്യാപകനാകാന്‍ കഴിയുമെന്നും രാഹുലിന്റെ പോസ്റ്റിലുണ്ട്. വലിയ സുന്ദരനൊന്നുമല്ലാത്ത കോണ്‍ഗ്രസ് പുരോഗമന രാഷ്ട്രീയം പിന്തുടരുന്ന തന്നെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഫേസ്ബുക്കിലൂടെ ബന്ധപ്പെടാനും രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്.

വിമര്‍ശനവും...

വിമര്‍ശനവും...

എന്നാല്‍, കെഎസ്‌യു നേതാവായ രാഹുല്‍ സംസ്ഥാന അദ്ധ്യക്ഷനാകാന്‍ കുപ്പായം തുന്നിയിരിക്കുന്ന നേതാവാണെന്നും, നേതാക്കളുടെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധയാകര്‍ഷിക്കാനാണ് രാഹുലിന്റെ പോസ്‌റ്റെന്നും കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. രാഹുലിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ചിന്താ ജെറോമിനെ ട്രോളിയതാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+