എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ..! യുവജനക്ഷേമമേ ഉണരൂ... ചിന്ത ജെറോമിനെ തേച്ചൊട്ടിച്ച് പോസ്റ്റ്
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് എതിരായ പീഡന പരാതിയില്‍ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി ആദ്യം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മുന്നിലാണ് എത്തിയത്. എന്നാല്‍ പരാതിയില്‍ തീരുമാനമാകാത്തത് കൊണ്ട് വനിതാ നേതാവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതിക്കത്തയച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
ശശിക്കെതിരെ പ്രതികരിക്കാന്‍ സിപിഎം നേതൃത്വമോ ഡിവൈഎഫ്‌ഐ നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല. ഡിവൈഎഫ്‌ഐ നേതാവും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്ത ജെറോം അടക്കം ഇതുവരെ വാ തുറന്നിട്ടില്ല. ചിന്തയെ പരിഹസിക്കുന്ന കെഎസ്യു നേതാവിന്റെ തുറന്ന കത്ത് വായിക്കാം.

വാർത്ത അറിഞ്ഞില്ലേ
കെ.എസ്.യു സംസ്ഥാന സെക്രട്ടറി വരുൺ എം.കെയാണ് ചിന്ത ജെറോമിനെ ട്രോളുന്ന ഫേസ്ബുക്ക് കത്ത് എഴുതിയിരിക്കുന്നത്. വായിക്കാം: യൂത്ത് കമ്മീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം അറിയാൻ എഴുതുന്നത്. പാലക്കാട് ഷൊർണൂരിൽ ഒരു ഭരണ പക്ഷ എം.എൽ.എ താങ്കളുടെ സഹപ്രവർത്തകയായ DYFI നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചത് സഖാക്കൾ പറഞ്ഞറിയാൻ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും, പരമാവധി ഒരു ദൃശ്യമാധ്യമ ചാനലിൽ നിന്നെങ്കിലും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു...

ഒന്നും ഉരിയാടുകയില്ലേ
അതോ താങ്കൾ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ...!? ഇനി എങ്ങാനും അറിഞ്ഞാലും ഒന്നും ഉരിയാടുകയില്ലേ...!? ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തിൽ പെടുകയില്ലേ...!?

യുവജനക്ഷേമമേ ഉണരൂ..
പിന്നെ എന്താണ് താങ്കൾ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...!?ഒരു സഹ പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ചിട്ടും ജിമിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കു...! എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ..! യുവജനക്ഷേമമേ ഉണരൂ... എന്നാണ് കെഎസ്യു നേതാവിന്റെ തുറന്ന കത്ത് അവസാനിക്കുന്നത്.

ചിന്തയും ജിമിക്കി കമ്മലും
നേരത്തെ വൈറലായ ജിമിക്കി കമ്മല്‍ എന്ന പാട്ടിനെ വിശകലനം നടത്തിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയ്ക്ക് ഇരയായതാണ് ചിന്ത ജെറോം. യുജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് സിപിഎം പിടിച്ചിരുത്തി ചിന്ത ജെറോം ആ പദവിയില്‍ തികഞ്ഞ പരാജയമാണ് എന്ന് സോഷ്യല്‍ മീഡിയ തുടര്‍ച്ചയായി ആരോപിക്കുന്നതുമാണ്. അത് കൂടാതെയാണ് പീഡന പരാതിയിലെ മൗനവും ചി്ന്തയ്‌ക്കെതിരെ വിമര്‍ശനമുയരാന്‍ കാരണമായിരിക്കുന്നത്.

ഡിവൈഎഫ്‌ഐയും പ്രതിരോധത്തിൽ
പികെ ശശിക്ക് എതിരായ പീഡന പരാതിയില്‍ സിപിഎമ്മിനെ പോലെ തന്നെ ഡിവൈഎഫ്‌ഐയും പ്രതിരോധത്തിലായിരിക്കുകയാണ്. പരാതിക്കാരിയായ യുവതി ആദ്യം ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റിയിലാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ പരാതി നേതൃത്വം സ്വീകരിച്ചില്ല. എന്നാല്‍ പരാതി യെച്ചൂരിക്ക് മുന്നിലെത്തിയതോടെ ഡിവൈഎഫ്‌ഐ പ്രതിരോധത്തിലായി. മുഖം രക്ഷിക്കാനെന്നോണം ഡിവൈഎഫ്‌ഐ നേതാക്കള്‍ കോടിയേരിയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
വരുൺ എംകെയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications