• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അത് സമ്മതിച്ച് തരില്ല സഖാക്കളേ'; വ്യാജ പ്രചരണത്തിൽ നിയമ നടപടിക്കൊരുങ്ങി കെഎസ്യു നേതാവ്

 • By Aami Madhu

തന്റേയും ഉമ്മൻചാണ്ടിയുടേയും ചിത്രം ഉപയോഗിച്ചുള്ള വ്യാജ പ്രചരണത്തിൽ രൂക്ഷ പ്രതികരിണവുമായി കെഎസ്യു ജില്ലാ സെക്രട്ടറി സച്ചിൻ മാത്യു. സച്ചിന്റെ വിവാഹത്തിന് എത്തിയ ഉമ്മൻചാണ്ടിയുടെ ചിത്രമാണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സരിതിനൊപ്പം ഉമ്മൻചാണ്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മുഖ്യന്റെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്ന ഒരു സ്വര്‍ണക്കടത്ത് കേസില്‍ തന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മന്‍ചാണ്ടിയെ പ്രതിയുമായി ചേര്‍ത്തുവെച്ച് അപമാനിക്കുവാന്‍ ആണെങ്കില്‍ അത് സമ്മതിച്ച് തരില്ലെന്ന് സച്ചിൻ വ്യക്തമാക്കി. സച്ചിന്റെ പ്രതികരണം ഇങ്ങനെ...

ഉമ്മൻചാണ്ടി സന്ദർശിച്ചു

ഉമ്മൻചാണ്ടി സന്ദർശിച്ചു

ഇന്നലെ (06.07.2020 തിങ്കളാഴ്ച) എന്റെ ഇടവകപ്പള്ളിയിൽവച്ച് ഞാൻ വിവാഹിതനായി. ഇന്നലെ നാട്ടിലുണ്ടായിരിയ്ക്കില്ല എന്നതിനാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സാർ വിവാഹത്തലേന്ന് (05.07.2020) കുടുംബത്തോടൊപ്പം എന്റെ വീട് സന്ദർശിക്കുകയുണ്ടായി. അന്നേ ദിവസം എടുത്ത ഫോട്ടോകൾ ഞാൻ തന്നെ എന്റെ ഫേസ്ബുക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു.

സമ്മതിച്ച് തരില്ല സഖാക്കളെ

സമ്മതിച്ച് തരില്ല സഖാക്കളെ

എന്നാൽ ഇന്ന് രാവിലെ സുഹൃത്തുക്കൾ വിളിച്ചപ്പോളാണ് അറിഞ്ഞത് സഖാക്കന്മാർ എന്റെ പേര് സരിത്ത് എന്നാക്കി മാറ്റി എന്നത്. മുഖ്യന്റെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളിൽനിന്നും ആരോപണം ഉയർന്നിരിക്കുന്ന ഒരു സ്വർണക്കടത്ത് കേസിൽ എന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മൻ‌ചാണ്ടി സാറിനെ പ്രതിയുമായി ചേർത്തുവെച്ച് അപമാനിക്കുവാൻ ആണെങ്കിൽ അത് സമ്മതിച്ച് തരില്ല സഖാക്കളേ.

cmsvideo
  Swapna Suresh Vacated the flat one day before raid | Oneindia Malayalam
  ഫോട്ടോ പൊക്കിയ സഖാവിനും നന്ദി

  ഫോട്ടോ പൊക്കിയ സഖാവിനും നന്ദി

  ഏതായാലും എന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എന്റെ പ്രൊഫൈലിൽ നിന്ന് ഫോട്ടോ പൊക്കിയ സഖാവിനും നന്ദി. രാഷ്ട്രീയ എതിരാളികളെ അപമാനിക്കുവാൻ ഏത് വഴിയും സ്വീകരിക്കുന്നവരാണ് നിങ്ങളെന്നു വീണ്ടും തെളിയിച്ചതിന്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി കോട്ടയം ജില്ലയിൽ യൂത്ത് കോൺഗ്രസിനും KSU വിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങൾ ഇനിയും എന്റെ ഫോട്ടോ പ്രചരിപ്പിക്കേണ്ടി വരും.

  തളരാത്ത എന്റെ നേതാവ്

  തളരാത്ത എന്റെ നേതാവ്

  കാരണം ഇതുകൊണ്ടൊന്നും ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഞാൻ തയ്യാറല്ല. ഞാൻ കണ്ട് വളർന്നത്, പിന്തുടരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ്. ഒരു മുന്നണി മുഴുവനായി ആ മനുഷ്യന്റെ ചോരയ്ക്കായി നിലവിളിച്ചിട്ടും തളരാത്ത എന്റെ നേതാവ്.

  നിയമപരമായി നേരിടും

  നിയമപരമായി നേരിടും

  അദ്ദേഹത്ത കണ്ട് വളർന്ന എന്നെ തളർത്താൻ ഇതൊന്നും പോരാതെവരും. നിങ്ങൾ നിങ്ങളുടെ നിലവാരം കാണിച്ചുകൊള്ളുക. ഞാൻ എന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകും.

  ഏതായാലും ഇതിനെ നിയമപരമായി നേരിടുവാനാണ് തീരുമാനം. ബാക്കി ഇനി കോടതി തീരുമാനിക്കട്ടെ.

  English summary
  KSU leader Sachin against fake social media propoganda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X