Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പ്രസംഗിച്ച വേദി ചാണകവെള്ളം തളിക്കുമെന്ന് പറഞ്ഞ വിഎസ് ജോയിയുടെ വീടിന് മുന്നില്‍ 'റീത്ത്'

നിലമ്പൂര്‍: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയുടെ വീടിനു മുന്നില്‍ റീത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന വേദി കളിലെല്ലാം കെഎസ്‌യു ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്ന് വിഎസ് ജോയ് നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് റീത്ത് ഭീക്ഷണിയെന്ന് ജോയ് പറഞ്ഞു.

മോദി കേരളത്തില്‍...ചിത്രങ്ങള്‍ കാണാം...

' ചാണകവെള്ളത്തില്‍ വീണ് അലിഞ്ഞ് പോയ വിഎസ് ജോയിക്ക് ആദരാജ്ഞലികള്‍' എന്നാണ് റീത്തില്‍ എഴുതിയിരിക്കുന്നത്. തന്റെ വീടിനുമുന്നില്‍ കണ്ട റീത്തിന്റെ വിവരം വിഎസ് ജോയ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

VS JOY

നേരത്തെ ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ കെഎസ്‌യു രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി, വേദി വിട്ടുകഴിഞ്ഞാല്‍ എല്ലാവേദികളും ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്നാണ് വിഎസ് ജോയ് പ്രസ്താവന ഇറക്കിയത്. ഈ പ്രസ്താവനയ്‌ക്കെതിരെ ധാരാളം ഭീക്ഷണികളും തനിക്ക് നേരിടേണ്ടി വന്നു എന്ന് ജോയ് പറഞ്ഞു.

റീത്ത് പോരാ ശവപ്പെട്ടി കൂടി വേണമെന്നും മോദിയെ എതിര്‍ത്തതിന് എനിക്കൊരു ശവപ്പെട്ടി വാങ്ങാന്‍ സമയമായെന്ന മുന്നറിയിപ്പാണ് ഈ റീത്തിലൂടെ സംഘികള്‍ നല്‍കുന്നതെന്നും വിഎസ് ജോയ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

റീത്തു പോരാ ശവപ്പെട്ടികൂടി വേണംപ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചു മടങ്ങുന്ന വേദികളെല്ലാം ചാണകവെള്ളം തളിച്ച് ശുദ്ധീ...

Posted by Adv VS Joy onMonday, 14 December 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+