മർദ്ദനമേറ്റ പ്രവർത്തകരെ തിരിഞ്ഞ് നോക്കുന്നില്ല, നിയമസഹായവും ഇല്ല: കെപിസിസിക്കെതിരെ കെഎസ്യു
തിരുവനന്തപുരം: കെ പി സി സി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് കെ എസ് യു. സംസ്ഥാന സർക്കാറിനെതിരെ നടത്തുന്ന സമരപരിപാടികളിലും തുടർന്നുണ്ടാകുന്ന കേസുകളിലും കെ പി സി സി നേതൃത്വത്തില്‍ നിന്നും ആവശ്യമായ പിന്തുണയും പരിഗണനയും ലഭിക്കുന്നില്ലെന്നാണ് കെ എസ് യു പരാതിപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വിളിച്ച പോഷകസംഘടനാ നേതാക്കളുടെ യോഗത്തിലാണ് കെ എസ് യു നേതാക്കള്‍ തങ്ങളുടെ പരാതി ഉന്നയിച്ചത്.
സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി നിരവധി പ്രവർത്തകർക്കെതിരെ പൊലീസ് കേസുണ്ട്. എന്നാല്‍ ഇവർക്ക് ആവശ്യത്തിന് നിയമ സഹായം പോലും പലപ്പോഴും ലഭിക്കുന്നില്ല. ഇത് പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്നുണ്ടെന്നും കെ എസ് യു ചൂണ്ടിക്കാട്ടി. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ച് ചേർത്ത യോഗത്തിലാണ് കെ എസ് യു, കെ പി സി സി നേതൃത്വത്തോടുള്ള ചില പരാതികളറിയിച്ചത്.

സമരത്തിന്റെ പേരില്‍ കേസില്‍ പെടുന്നവരെ വേണ്ട രീതിയില്‍ സഹായിക്കുന്നില്ലെന്ന വിമർശനം കാര്യമായി കാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പോലും വൈകുന്നു. ഇത് പ്രവർത്തകരെ നിരാശപ്പെടുത്തും. യൂത്ത് കോണ്‍ഗ്രസിന് കെ പി സി സിയില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ തങ്ങളെ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെ എസ് യു നേതാക്കള്‍ പരാതിപ്പെട്ടതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
സമരങ്ങളുടെ ഭാഗമായുണ്ടാകുന്ന മര്‍ദനങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കെ എസ് യു പ്രവര്‍ത്തകരെ കെ പി സി സി തിരിഞ്ഞുനോക്കുന്നില്ലെന്നും കെ എസ് യു പരാതി പറഞ്ഞിട്ടുണ്ടെന്നാണ് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കെ എസ് യു നേതാക്കളുടെ പ്രശ്നങ്ങളില്‍ കെ പി സി സി ഇടപെടുന്നുണ്ടെങ്കില്‍ തന്നെ അത് പലപ്പോഴും വൈകിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്നും പ്രശ്നത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ഉണ്ടാകുമെന്നും ദീപാദാസ് മുന്‍ഷി കെ എസ് യു നേതാക്കള്‍ ഉറപ്പ് നല്കി.
നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളമുള്ള കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. മറ്റ് സമരങ്ങളുടെ ഭാഗമായി വേറേയും നിരവധി കേസുകളുണ്ട്. ഈ സാഹചര്യത്തിലാണ് കെ എസ് യുവിന്റെ പരാതി.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications