കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയെ എറണാകുളത്തെ കെഎസ്‌യു നേതാക്കള്‍ വളഞ്ഞിട്ട് തല്ലി: പരാതി പുറത്ത്
കൊച്ചി: കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയും മാഹാരാജാസ് കോളേജിലെ മുന്‍ കെ എസ് യു യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് നിയാസിനെ സംഘടന നേതാക്കള്‍ തന്നെ മർദ്ദിച്ചതായി പരാതി. കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് മർദ്ദനം നടന്നത്. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ തർക്കമാണ് മർദ്ദനത്തിന് ഇടയാക്കിയതെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് അയച്ച പരാതിയില്‍ നിയാസ് വ്യക്തമാക്കുന്നു.
പരാതിയുടെ പകർപ്പ് നിയാസ് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനും കെ പി സി സി സംഘടനാ സെക്രട്ടറി എം ലിജുവിനും എൻ എസ് യു ദേശീയ അധ്യക്ഷനും എറണാകുളം ഡി സി സി പ്രസിഡൻ്റ് ഷിയാസിനും ജില്ലയിലെ കെ എസ് യുവിൻ്റെ സംഘടന ചുമതലയുള്ള നേതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. ഇന്നലെ മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് സമ്മേളനം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളില്‍ തർക്കമുണ്ടായിരുന്നു.

കെ എസ് യു ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള വിഭാഗം ഫ്രറ്റേണിറ്റി പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നയാളെ പുതിയ യൂണിറ്റ് പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിയാസിന്റെ നേതൃത്വത്തിലുള്ള വിഭാഗം പ്രവർത്തകരുടെ കൂടെ പിന്തുണയോട് യൂണിറ്റിലെ സീനിയർ അംഗത്തെ പ്രസിഡൻ്റാക്കാൻ തീരുമാനിച്ചു. ഇതാണ് മർദ്ദനത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
കെ എസ് യു എറണാകുളം ജില്ലാ ഭാരവാഹികളായ കെ എം കൃഷ്ണലാൽ (ജില്ലാ പ്രസിഡന്റ്), അമർ മിഷൽ പളളച്ചി (ജില്ലാ വൈസ് പ്രസിഡന്റ്), കെവിൻ കെ പോൾസ് (ഓർഗനൈസേഷൻ ഇൻചാർജ് ജില്ലാ ജനറൽ സെക്രട്ടറി), സഫ്വാൻ (ജില്ലാ ജനറൽ സെക്രട്ടറി), അമൽ തോമി (എറണാകുളം അസംബ്ലി കമ്മിറ്റി പ്രസിഡന്റ്) എന്നിവർക്കെതിരെയാണ് പരാതി.
അതേസമയം, 'നോമ്പ് നോറ്റ് ക്ഷീണിതനായ നോമ്പ് തുറക്കുന്നതിനായി പള്ളിയിലേക്ക് പോകാൻ നിന്ന മലപ്പുറം ജില്ലാ സെക്രട്ടറി നിയാസിനെ മദ്യപിച്ച് ലക്ക് കെട്ട് കാറിൽ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞിടത്ത് വെച്ച് എറണാകുളം ജില്ലാ പ്രസിഡന്റും പരിവാരങ്ങളും വളഞ്ഞിട്ട് തല്ലുകയായിരുന്നു.' എന്ന് എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഫേസ്ബുക്കില്‍ കുറിച്ചു. ആർഷോയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണം രൂപം ഇങ്ങനെ..
എന്തായാലും കാടും പടലും ഇളക്കിയാണ് അലോഷി എറണാകുളം വിട്ടത്. ജാഥ കടന്ന് പോയതിന് പുറകെ കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്റിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി നൽകിയ പരാതി പുറത്ത് വന്നിട്ടുണ്ട്. നോമ്പ് നോറ്റ് ക്ഷീണിതനായ നോമ്പ് തുറക്കുന്നതിനായി പള്ളിയിലേക്ക് പോകാൻ നിന്ന മലപ്പുറം ജില്ലാ സെക്രട്ടറി നിയാസിനെ മദ്യപിച്ച് ലക്ക് കെട്ട് കാറിൽ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞിടത്ത് വെച്ച് എറണാകുളം ജില്ലാ പ്രസിഡന്റും പരിവാരങ്ങളും വളഞ്ഞിട്ട് തല്ലുന്നു. നോമ്പിന്റെ ക്ഷീണത്താലും മർദ്ദനത്തിൽ വലഞ്ഞും നിലത്ത് വീണ് പോയ നിയാസിന്റെ മുഖത്ത് കാർക്കിച്ചു തുപ്പിയ ശേഷം, എറണാകുളം ജില്ലയിൽ പ്രവേശിച്ചാൽ കൊന്ന് കളയുമെടാ (സുധാകരൻ സതീശനെ വിളിച്ച പ്രയോഗങ്ങൾ) എന്ന് ആക്രോശിച്ച് കടന്ന് കളയുന്നു.
കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറി നിയാസിനെതിരെ കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പിരിച്ച് വിടണമെന്ന ചെന്നിത്തലയുടെയും സതീശന്റെയും സ്റ്റേറ്റ്മെന്റ് വന്നാൽ കമന്റ് ആയി തൂക്കാൻ അഭ്യർത്ഥിക്കുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications