Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് വിഴുങ്ങി; ശബരിനാഥന്‍ മുത്താണെന്ന് കെ എസ് യു

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ശബരീനാഥനെ തെരഞ്ഞെടുത്തതില്‍ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് കെ എസ് യു ആയിരുന്നു. ഒരു കാരണവശാലും ശബരീനാഥനെ മത്സരിപ്പിക്കരുതെന്നും കഴിവും പ്രാപ്തിയുമുള്ള മുതിര്‍ന്നവര്‍ മത്സരിക്കണമെന്നുമായിരുന്നു കെ എസ് യുവിന്റെ ആവശ്യം.

ഇക്കാര്യം കാട്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി കെപിസിസി പ്രസിഡന്റ് വി എം സുധീരന് കത്തയക്കുകയും ചെയ്തു. എന്നാല്‍ ശബരീനാഥനെ തന്നെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയ സുധീരന്‍ കെ എസ് യുവിനെ പരിഹസിക്കുകയായിരുന്നു ചെയ്തത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടാന്‍ ഇത് കോളേജ് ഇലക്ഷന്‍ അല്ലെന്നായിരുന്നു സുധീരന്റെ മറുപടി.

vs-joy-sabarinathan

സുധീരന്റെ മറുപടിക്ക് ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിക്കുകയും ചെയ്തു ജോയി. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ വന്ന് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ശബരീനാഥിനോടുള്ള എതിര്‍പ്പെല്ലാം മറന്ന് കൂടെക്കൂടിയിരിക്കുകയാണ് ഇപ്പോള്‍ ജോയിയും കൂട്ടരും. ശബരീനാഥ് ചിപ്പിക്കുള്ളില്‍ ഒളിച്ചിരുന്ന മുത്താണെന്ന ഉപമ പാസാക്കാനും ജോയി മടിച്ചില്ല.

അരുവിക്കരയില്‍ ശബരീനാഥനൊപ്പം പ്രചരണത്തിനിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു ജോയ് ശബരീനാഥനെ പുകഴ്ത്തിയത്. ശബരീനാഥനോടുള്ള എതിര്‍പ്പ് അടഞ്ഞ അധ്യായമാണെന്നും സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ജോയ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+