കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പണ്‍ വോട്ട്: ഇടതു കൈയ്യിലെ നടുവിരലിലും ചൂണ്ടുവിരലിലും മഷിയുമായി കെഎസ്യു പ്രസിഡന്‍റ്,വിവാദം

  • By
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ ചെറുകുന്നില്‍ സിപിഎം കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഓപ്പണ്‍ വോട്ടും കള്ള വോട്ടുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കണ്ണൂരില്‍ നടന്നത് കള്ളവോട്ടല്ലെന്നും മറിച്ച് ഓപ്പണ്‍ വോട്ടായിരുന്നെന്നുമാണ് സിപിഎം പറയുന്നത്.

<strong>മമ്മൂട്ടി, ഫഹദ് തുടങ്ങിയവര്‍ ശ്രീലങ്കന്‍ തീവ്രവാദി ആക്രമണത്തില്‍ എന്തുപറയുന്നു:കെഎസ് രാധാകൃഷ്ണന്‍</strong>മമ്മൂട്ടി, ഫഹദ് തുടങ്ങിയവര്‍ ശ്രീലങ്കന്‍ തീവ്രവാദി ആക്രമണത്തില്‍ എന്തുപറയുന്നു:കെഎസ് രാധാകൃഷ്ണന്‍

വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഓപ്പണ്‍ വോട്ട് ചെയ്ത പിന്നാലെ ഫേസ്ബുക്കില്‍ ഇട്ട തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത്. ഇതിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവം കൊഴുക്കുന്നുണ്ട്.

 കള്ളവോട്ടും

കള്ളവോട്ടും

കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂരിലെ ചെറുകുന്നില്‍ കള്ളവോട്ട് നടന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ആരോപണം ഉയര്‍ന്നത്. സ്ത്രീകള്‍ ഒന്നില്‍ കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്താന്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് ആണ് ആരോപണം ഉന്നയിച്ചത്.

 ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കള്ളവോട്ട് വ്യാപകമായി നടന്നുവെന്ന് കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഓപ്പണ്‍ വോട്ട് ചെയ്തവരാണെന്നാണ് സിപിഎം അവകാശപ്പെടുന്നത്.

 ഓപ്പണ്‍ വോട്ട്

ഓപ്പണ്‍ വോട്ട്

എന്തായാലും കള്ള വോട്ട് സംഭവം പുറത്തുവന്നതോടെ എന്താണ് ഓപ്പണ്‍ വോട്ട് എന്ന കാര്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതിനിടെ ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച ചിത്രം മുക്കിയിരിക്കുകയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്‍റ്.

 രണ്ട് വോട്ട്

രണ്ട് വോട്ട്

'ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി' എന്ന കുറിപ്പോടെയാണ് വോട്ടെടുപ്പ് ദിവസം അഭിജിത്ത് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ചിത്രത്തില്‍ അഭിജിത്തിന്റെ ഇടതുകയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലും മഷി രേഖപ്പെടുത്തിയിട്ടുമുണ്ട്.

 രണ്ട് വിരലില്‍

രണ്ട് വിരലില്‍

അതേസമയം ഒരു കൈയ്യിലെ രണ്ട് വിരലില്‍ മഷി രേഖപ്പെടുത്തിയ സംഭവം സോഷ്യല്‍ മീഡിയ കൈയ്യോടെ പിടിച്ചു. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്.

 പോസ്റ്റ് മുക്കി

പോസ്റ്റ് മുക്കി

സംഭവം വിവാദമായതോടെ അഭിജിത്ത് തന്‍റെ പോസ്റ്റ് മുക്കി. ഇതോടെ അഭിജിത്തിന്‍റെ പഴയ പോസ്റ്റ് സഹിതം ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. ഗൗതം ആമ്രകുഞ്ജം എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് പോസ്റ്റിട്ടത്.

 ചര്‍ച്ചയല്ല

ചര്‍ച്ചയല്ല

പോസ്റ്റ് ഇങ്ങനെ-‘Ksu state predident കള്ള വോട്ട് ചെയ്തത് ഇവിടെ ആര്‍ക്കും ചര്‍ച്ചയല്ല ഹും..??????
ഓപ്പണ്‍ വോട്ട് എന്താ പ്രോക്‌സി വോട്ട് എന്താണ് എന്നൊന്നും അറിയില്ല,

 തള്ളും ബ്രേക്കിങ്ങും

തള്ളും ബ്രേക്കിങ്ങും

പക്ഷെ തള്ളിനും ബ്രേക്കിങ്ങിനും റേറ്റിംഗിനും ഒരു കുറവുമില്ല..മനോരമയിലെ നിഷ ചേച്ചിയെ ഒക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആക്കണം എന്നാണ് എന്റെ ഒരിത്.

 ബെര്‍തേ വിട്ടേക്കുന്നു

ബെര്‍തേ വിട്ടേക്കുന്നു

ബൈ ദി ബൈ കോണ്ഗ്രസിലെ ആര്‍ക്കെങ്കിലും ഇതൊക്കെ മനസിലാകുമെന്ന് വിശ്വസിക്കുന്നു. മറ്റവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല... ഓരേ ബെര്‍ത്തെ വിട്ടേക്കണ്..'

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ksu president vm abhijiths facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X