കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിങ്കൊടി കാണിച്ചത് ചാനലുകള്‍ വാടകയ്‌ക്കെടുത്തവര്‍? പിണറായിയുടെ കലിപ്പ് ഇനിയും തീര്‍ന്നില്ലേ...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയയതിന് ശേഷവും പിണറായി വിജയന് മാധ്യമങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടില്ല. മാധ്യമങ്ങള്‍ പിണറായി വിജയനെ ആക്രമിക്കുകയാണെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയായതിന് ശേഷം മന്ത്രിസഭാ യോഗ വിശദീകരണമടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ പിണറായി തയ്യാറായിരുന്നില്ല.

മാധ്യമങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിണറായി രംഗത്ത് വന്നിരിക്കുകയാണ്. കെഎസ്‌യു സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിനിടെ സെക്രട്ടറിയേറ്റിലേക്ക് പോയ തന്നെ കരിങ്കൊടി കാട്ടിയത് ചാനലുകള്‍ വാടകയ്‌ക്കെടുത്തവരാണെന്നാണ് പിണറായി വിജയന്റെ പ്രസ്താവന.

pinarayi media

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് ചാനലുകള്‍ക്കെതിരെ പിണറായി രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ രൂക്ഷമായ വാക്‌പോര് നടന്നു.

ഷാഫി പറമ്പില്‍ എംഎല്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് പിണറായി മാധ്യമങ്ങളെ കടന്നാക്രിമിച്ചത്. കെഎസ്‌യുകാരല്ല ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്നാണ്. കെഎസ്‌യുകാര്‍ കരിങ്കൊടി കാട്ടുമെന്ന് കരുതുന്നില്ല. ഏതോ ചാനലുകാര്‍ക്ക് വേണ്ടിയുള്ള പ്രകടനമായിരുന്നുവെന്നും പിണറായി പറഞ്ഞു.

പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. കെഎസ്‌യുവിനെ പരിഹസിച്ച മുഖ്യമന്ത്രി പ്രസ്താവ പിന്‍വലിക്കണമെന്നും ഗുരതരമായ ആരോപണത്തെപ്പറ്റി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും പ്രസ്താവന പിന്‍വലിക്കില്ലെന്നുമായിരുന്നു പിണറായിയുടെ നിലപാട്. ചാനലുകാരുമായി ചേര്‍ന്ന ഒത്തുകളിയാണ് കരിങ്കൊടി കാട്ടലെന്ന വാദം മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിനും അപമാനകരമാണ്. പിണറായി പ്രസ്താവന തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
KSU Protest against LDF Government Pinarayi Vijayan Insult Media in Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X