അയ്മനം സിദ്ധാര്‍ത്ഥിനെ ഓടിത്തോല്‍പ്പിച്ച് കെഎസ്‌യുക്കാര്‍..!! ബോള്‍ട്ട് പോലും നാണിക്കും..! വീഡിയോ..

  • By: അനാമിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: സത്യന്‍ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ഉടായിപ്പ് കോണ്‍ഗ്രസ്സുകാരനായ അയ്മനം സിദ്ധാര്‍ത്ഥ് എന്ന ഫഹദ് ഫാസില്‍ കഥാപാത്രം, പോലീസിന്റെ അടി പേടിച്ച് സമരരംഗത്ത് നിന്ന് ഓടുന്ന ഒരോട്ടമുണ്ട്. സിനിമ കണ്ടവരാരും ആ രംഗം മറക്കാനിടയില്ല. അടുത്തിടെ ആ രംഗം വീണ്ടും ഓര്‍മ്മിപ്പിച്ചത് എംഎസ്എഫ് നേതാവ് ഷറഫുദ്ദീന്‍ ആയിരുന്നു. പക്ഷേ അയ്മനം സിദ്ധാര്‍ത്ഥന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ കെഎസ്‌യുക്കാര്‍ തന്നെയാണ് എന്നതിന് ഈ വീഡിയോ തെളിവ്.

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

കരിങ്കൊടി കാട്ടാൻ വന്നവർ

തിരുവനന്തപുരം പ്രസ് ക്ലബ്ബിന് മുന്നിലാണ് സംഭവം. മെഡിക്കല്‍ പിജി കോഴ്‌സിലെ ഫീസ് വര്‍ധനയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ കരിങ്കൊടി കാണിക്കാന്‍ എത്തിയതായിരുന്നു ഒരുപിടി കെഎസ്‌യു പ്രവര്‍ത്തകര്‍. മന്ത്രിയെ കരിങ്കൊടി കാട്ടുകയും ചെയ്തു.

ഹോണടി കേട്ടപ്പോൾ ഓടി

തൊട്ടുപിന്നാലെയാണ് കാഴ്ചക്കാരെ ചിരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മന്ത്രിയെ കരിങ്കൊടി കാട്ടിയതും പോലീസ് വാഹനത്തിന്റെ ഹോണടി കേട്ടു. പിന്നെ ഒന്നും നോക്കിയില്ല. മുണ്ടും പൊക്കി ഓടി.

പോലീസ് വണ്ടിയല്ല

എന്നാല്‍ ഹോണടിച്ചത് പോലീസ് വാഹനമായിരുന്നില്ല എന്നതാണ് തമാശ. ശൈലജ ടീച്ചറിന് പിന്നാലെയെത്തിയ മന്ത്രി ജി സുധാകരന്റെ അകമ്പടി വാഹനത്തില്‍ നിന്നുള്ള ഹോണ്‍ കേട്ടായിരുന്നു കെഎസ്‌യുവിന്റെ ചുണക്കുട്ടികള്‍ വാലും പൊക്കി ഓടിയത്.

തങ്ങളോടിയ വഴി..

അടുത്തിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട്ട് നടത്തിയ മാര്‍ച്ചിലാണ് സമാനമായ തമാശ നടന്നത്. മാര്‍ച്ചില്‍ തിരിഞ്ഞോടിയ ചരിത്രം ഞങ്ങള്‍ക്കില്ലെന്ന് ആവേശത്തോടെ പ്രസംഗിച്ച നേതാവ് ഷറഫുദ്ദീന്‍ ജിഫ്രി പോലീസ് ലാത്തി വീശിയതോടെ തിരിഞ്ഞ് നോക്കാതെ ഓടി.

പൊങ്കാല തുടങ്ങി

ഷറഫുദ്ദീന്‍ ജിഫ്രി ഓടിയത് ലാത്തിയടി പേടിച്ചിട്ടാണ് എന്നെങ്കിലും പറയാം. എന്നാല്‍ തിരുവനന്തപുരത്ത് കെഎസ്യുക്കാര്‍ ഹോണടി കേട്ടപ്പോഴേ ജീവനും കൊണ്ട് പറപറന്നു. ഉസൈന്‍ ബോള്‍ട്ടിനെ വരെ തോല്‍പ്പിക്കുന്ന ഓട്ടമായിപ്പോയി എന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു തുടങ്ങി.

മീഡിയാ വണ്‍ പുറത്ത് വിട്ട വീഡിയോ സഹിതമുള്ള വാര്‍ത്ത കാണാം.

English summary
KSU protesters ran away as they heard Pilot vehicle's horn sound
Please Wait while comments are loading...