കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ സ്വാധീനത്തില്‍ നിന്നും വിദ്യാര്‍ത്ഥി സമൂഹത്തെ രക്ഷിച്ചത് കെഎസ് യു: ഉമ്മന്‍ ചാണ്ടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അറുപതുകളിലും എഴുപതുകളിലും രാജ്യത്ത് ശക്തമായ നക്‌സല്‍ പ്രസ്ഥാനത്തില്‍ നിന്നും കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തെ രക്ഷിച്ചത് കെഎസ്യു വിന്റെ ജാഗ്രതയാണെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. എലത്തൂരില്‍ നടക്കുന്ന കെ എസ് യു ജില്ലാ കമ്മിറ്റിയുടെ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് -ദിശ 2018 സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഉദ്യോഗസ്ഥര്‍ ശമ്പളം പറ്റുന്നത് എകെജി സെന്ററില്‍ നിന്നല്ലെയെന്ന് തിരിച്ചറിയണമെന്ന് ഡോ എംകെ മുനീര്‍പോലീസ് ഉദ്യോഗസ്ഥര്‍ ശമ്പളം പറ്റുന്നത് എകെജി സെന്ററില്‍ നിന്നല്ലെയെന്ന് തിരിച്ചറിയണമെന്ന് ഡോ എംകെ മുനീര്‍

വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച നകസല്‍ പ്രസ്ഥാനത്തിന് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയത് അന്ന് കെ എസ് യു ക്യാമ്പസുകളില്‍ പുലര്‍ത്തിയ പൊതുബോധവും ജാഗ്രതയുമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാലയങ്ങളില്‍ കെ എസ് യു വിന് തകര്‍ച്ച സംഭവിച്ചാല്‍ വര്‍ഗീയ ജനാധിപത്യ വിരുദ്ധ ശക്തികളുടെ കടന്നു കയറ്റത്തിന് ഇടയാക്കും.

ksu

ഇന്ന് കലാലയങ്ങളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന അക്രമരാഷ്ട്രീയം വിദ്യാര്‍ത്ഥികളെ മടുപ്പിക്കുന്നതും രക്ഷിതാക്കളില്‍ ഭയം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, മുന്‍ പ്രസിഡന്റ് കെ സി അബു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, ക്യാമ്പ് ഡയറക്ടര്‍ പി ടി ഉമാനാഥ്, വി ടി ജയദേവന്‍ സംസാരിച്ചു.

English summary
KSU saved the students from naxalite influence-oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X