• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചോരക്കളമായി തലസ്ഥാനം, കെഎസ്യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, ഏറ്റുമുട്ടി പോലീസും സമരക്കാരും

തിരുവനന്തപുരം: നിയമന വിവാദത്തില്‍ സംഘര്‍ഷഭരിതമായി തലസ്ഥാനം. കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ തെരുവ് ചോരക്കളമായി. പോലീസുകാര്‍ക്കും സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ അടക്കമുളള കെഎസ്യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ അടക്കം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിഷേധ മാര്‍ച്ചുമായി എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടി അകത്ത് കടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. പോലീസ് നിരത്തിയ ബാരിക്കേഡ് മറികടക്കാനും പ്രവവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

പോലീസ് നടപടിക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു പ്രതിഷേധം സംഘടിപ്പിക്കും. നിയമന വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് കെഎസ്യു സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചത് നെയിം പ്ലേറ്റ് ഇല്ലാത്ത പോലീസുകാരാണ് എന്നും അവര്‍ ഡിവൈഎഫ്‌ഐക്കാരാണ് എന്നും നേതാക്കള്‍ ആരോപിക്കുന്നു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചാണ് പോലീസ് ആക്രമിച്ചത് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആരോപിച്ചു. ലാത്തി പൊട്ടുന്നത് വരെ പോലീസുകാര്‍ ഒരു മടിയും കൂടാതെ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. കെഎസ്യു സമരത്തെ വിമര്‍ശിച്ച ഡിവൈഎഫ്ക്കാര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിയുന്നത് പഴയ ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാണാമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം ചെയ്യാന്‍ ഇറങ്ങേവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനൽ സംഘം ആണ് വലിയ കലാപ ശ്രമമാണ് നടത്തിയത് എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിക്കുന്നത്.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

cmsvideo
    ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

    English summary
    KSU Secretariat march turns violent as police and KSU workers attack each other
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X