കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർഥിയെ നിർബന്ധിച്ച് കൂവിപ്പിച്ച സംഭവം: ടൊവിനോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യു

Google Oneindia Malayalam News

Recommended Video

cmsvideo
KSU seeks action against actor Tovino Thomas on the incident | Oneindia Malayalam

മാനന്തവാടി: നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടന കെഎസ് യു. ടൊവിനോ പ്രസംഗിക്കുന്നതിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിച്ച നടപടിയിലാണ് സംഭവം. മാനന്തവാടി മേരിമാത കോളേജിൽ സംഘടിപ്പിച്ച ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ പൊതുപരിപാടിക്കിടെയാണ് സംഭവം. ശനിയാഴ്ച പോലീസിൽ പരാതി നൽകുമെന്നും കെഎസ്യു അറിയിച്ചിട്ടുള്ളത്.

സിഎഎ വിരുദ്ധ നാടകം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ, അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും!!സിഎഎ വിരുദ്ധ നാടകം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ, അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും!!

ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെയാണ് വിദ്യാർത്ഥികളിലൊരാൾ സദസ്സിൽ നിന്ന് കൂവിയത്. സ്റ്റേജിലേക്ക് വിദ്യാർത്ഥിയെ വിളിച്ച് വരുത്തിയ ശേഷം മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ ആദ്യം ഒരു തവണ കൂവിയ വിദ്യാർത്ഥി പിന്നീട് നാല് തവണ കൂവിയ ശേഷമാണ് സ്റ്റേജിൽ നിന്നും പോയത്.

tovino-158

വിദ്യാർത്ഥിയെ വിദ്യാർത്ഥികൾക്കിടയിലും പൊതു ജനമധ്യത്തിലും അപമാനിച്ചെന്നും സംഭവത്തിൽ ടൊവിനോയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് കെഎസ് യു ഉന്നയിക്കുന്ന ആവശ്യം. വിഷയത്തിൽ ശനിയാഴ്ച കെഎസ് യു എസ്പിക്ക് പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

English summary
KSU seeks action against actor Tovino Thomas on the incident in Mary Matha college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X