കൊതുക് കടി സഹിക്കാൻ വയ്യ, കൊതുകിനെ പാർസൽ അയച്ച് കെഎസ് യുവിന്റെ 'കൊതുക് സമരം'...
കാലടിയിലെ സംസ്കൃത സർവകലാശാല ക്യാമ്പസിൽ കൊതുക് ശല്യം രൂക്ഷമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
കൊച്ചി: നാടെങ്ങും പനിച്ചു വിറയ്ക്കുമ്പോൾ കൊതുകുകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാത്ത അധികാരികൾക്കെതിരെ വ്യത്യസ്ത സമരവുമായി കെഎസ് യു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ക്യാമ്പസിലെ കെഎസ് യുക്കാരാണ് കൊതുകിനെ പാർസലയച്ച് പ്രതിഷേധമറിയിച്ചത്.
സംസ്കൃത സർവകലാശാലയുടെ കാലടിയിലെ മുഖ്യ ക്യാമ്പസിൽ കൊതുക് ശല്യം വർദ്ധിച്ചിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപിച്ചാണ് കെഎസ് യു യൂണിറ്റ് കമ്മറ്റി ഒരു കവർ നിറയെ കൊതുകുകളെ സർവകലാശാല രജിസ്ട്രാർക്ക് പാർസൽ അയച്ചത്.

കൊതുക് സമരം എന്ന പേരിലായിരുന്നു കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധം. കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി ആന്റണി പാലാട്ടി സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ ബോബി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും നിരവധി കെഎസ് യു പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.
കാലടിയിലെ സംസ്കൃത സർവകലാശാല ക്യാമ്പസിൽ കൊതുക് ശല്യം രൂക്ഷമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സമയത്ത് കൊതുക് ശല്യം വർദ്ധിച്ചിട്ടും അധികൃതർ അതിന് വേണ്ട പരിഹാര നടപടികൾ സ്വീകരിക്കാത്തതിനാലാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications