കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരുടെ അടുക്കള, പിള്ളേർ പൂട്ടിച്ചു;ഹോട്ടലിൽ പണിയ്ക്ക് നിർത്തിയിരുന്നത് ഭാവി വക്കീലന്മാരെ !!

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് കാറ്ററിംഗ് യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായി

  • By Deepa
Google Oneindia Malayalam News

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ലോ അക്കാദമിയ്ക്ക് സമീപമുള്ള ലക്ഷ്മി നായരുടെ ഹോട്ടല്‍ പൂട്ടിച്ചു. കോളേജ് ക്യാമ്പസില്‍ സമരം ചെയ്യുന്ന കെ എസ് യു പ്രവര്‍ത്തരാണ് ലക്ഷ്മിയുടെ കാറ്ററിംഗ് യൂണിറ്റ് അടപ്പിച്ചത്. സമീപത്തെ സഹകരണ ബാങ്കിലേക്കും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ലോ അക്കാദമിയിലെ വിദ്യാർത്ഥികളെ ഇവിടെ ജോലി ചെയ്യാനായി ലക്ഷ്മി നായർ ഏൽപിക്കാറുണ്ടായിരുന്നു എന്നത് വിവാദമായിരുന്നു.

ജീവനക്കാരെ പുറത്താക്കി

ഹോട്ടലിലേക്ക് ഇരച്ചെത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ കാറ്ററിംഗ് യൂണിറ്റിലെ ജീവനക്കാരെ പുറത്താക്കി. കസേരകളും മേശകളും എടുത്ത് മാറ്റി ഷട്ടര്‍ ഇടുകയും ചെയ്തു.

ഭൂമി കയ്യേറ്റം

വിദ്യാഭ്യാസ ആവശ്യത്തിനായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് ലക്ഷ്മി നായരും കുടുംബവും സ്വകാര്യ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. കാറ്ററിംഗ് യൂണിറ്റും, സഹകരണ ബാങ്കും, വീടും, അധ്യാപകരുടെ ക്വാട്ടേഴ്‌സും, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും എല്ലാം ഇവിടെ തന്നെയാണ്.

ഹോട്ടലിന് ലൈസന്‍സ് ഇല്ല

ഭക്ഷ്യസുരക്ഷാവകുപ്പിന്‌റെ ലൈസന്‍സ് ഇല്ലാതെയാണ് ലക്ഷ്മിയുടെ കാറ്ററിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ലോ അക്കാദമിയില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്നതിന് ഒപ്പം തന്നെ അവര്‍ പാചകരംഗത്തും സജീവമായിരുന്നു.

അന്വേഷണം

ലോ അക്കാദമി ഭൂമി ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കള്ക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ റവന്യൂ വകുപ്പ് ഉടന്‍ നടപടി എടുക്കുമെന്നാണ് അറിയുന്നത്.

ജോലി ചെയ്തിരുന്നത് വിദ്യാർത്ഥികൾ

ലോ അക്കാദമിയിലെ വിദ്യാർത്ഥികളെ കൊണ്ട് കാറ്ററിംഗ് യൂണിറ്റിലെ ജോലികൾ ചെയ്യിപ്പിച്ചിരുന്നതായി പരാതി ഉണ്ടായിരുന്നു

English summary
KSU shut down catering unit by Lakshmi Nair. it doesn't had food safety authorities permission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X