കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നിൽ ആർഎസ്എസ്...
ആലപ്പുഴ: കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു. ആലപ്പുഴ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ ആർ. റോഷനാണ് വെട്ടേറ്റത്. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് റോഷനെ ആക്രമിച്ചത് .

കൈയ്യിലും പുറത്തും വെട്ടേറ്റ റോഷനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഷന്റെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് ആരോപിച്ചു. മാസങ്ങൾക്ക് മുൻപ് വലിയകുളങ്ങരയിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമമെന്നാണ് നിഗമനം.












Click it and Unblock the Notifications