• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി? കെഎം അഭിജിത്തിനെതിരെ പരാതി

തിരുവനന്തപുരം; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തിയ രാഷ്ട്രീയ പാർട്ടി നേതാക്കളിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചതോടെ രൂക്ഷമായ വിമർശനമായിരുന്നു മുഖ്യമന്ത്രി ഉയർത്തിയത്. വിവിധ ജില്ലകളിലായി സമരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് ഈ രീതിയില്‍ കൊവിഡ് സ്ഥിരീകരിച്ചതായാണ് മുഖ്യമന്ത്രി പറഞ്ഞത്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ കെഎസ്യു സംസ്ഥാന പ്രസിഡന്റിനെതിരെ കൊവിഡ് പരിശോധനയിൽ ആൾമാറാട്ടമെന്ന ആരോപണവും വിവാദവും ഉയർന്നിരിക്കുകയാണ്. വ്യാജ പേരിൽ ടെസ്റ്റ് നടത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്

പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്

കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കെംഎം അബിയെന്ന പേരിൽ അഭിജിത്ത് മറ്റൊരു കെഎസ്യു നേതാവിന്റെ വീട്ടുവിലാസം നൽകി പരിശോധന നടത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പോത്തൻകോട് പഞ്ചായത്ത് പോലീസിൽ പരാതി നൽകിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

പരിശോധിച്ചത് 48 പേരെ

പരിശോധിച്ചത് 48 പേരെ

പോത്തൻകോട് പഞ്ചായത്തിൽ 48 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോഗം സ്ഥിരീകരിച്ച പ്ലാമൂഡ് വാർഡിലെ മൂന്ന് പേരിൽ ഒരാൾ കെഎം അഭിജിത്താണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയനായെന്ന്

പരിശോധനയ്ക്ക് വിധേയനായെന്ന്

കെ എം അബി, തിരുവോണം എന്ന വിലാസത്തിലാണ് കള്ള പേരിൽ അഭിജിത്ത് കഴിഞ്ഞതെന്നും കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്നും പ്രസിഡന്റ് പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെ താൻ പരിശോധനയ്ക്ക് വിധേയനായതായി വെളിപ്പെടുത്തി അഭിജിത്ത് രംഗത്തെത്തി. പരിശോധനയ്ക്ക് നൽകിയ മേൽവിലാസത്തിലെ വീട്ടിൽ തന്നെ ക്വാറന്റീനിലാണെന്നാണ് കെ എം അഭിജിത് വിശദീകരിക്കുന്നത്.

അഭിജിത്ത് വ്യക്തമാക്കിയിട്ടില്ല

അഭിജിത്ത് വ്യക്തമാക്കിയിട്ടില്ല

എന്തുകൊണ്ടാണ് പേര് തെറ്റായ് നൽകി കബളിപ്പിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ഫേസ്ബുക്ക് വഴി അഭിജിത്ത് വ്യക്തമാക്കിയിട്ടില്ല. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതിന് അഭിജിത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രസിഡൻറ് പരാതിയിൽ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം

കൊവിഡ് വ്യാപനം

സ്വർണക്കടത്ത് കേസിൽ കെടി ജലീലിനെ ചോദ്യം ചെയ്ത പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളിൽ അഭിജിത്ത് പങ്കെടുത്തിരുന്നു. സമരങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കേയാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. നേരത്തേ തിരുവനന്തപുരത്തെ സമരങ്ങളിൽ പങ്കെടുത്ത രണ്ട് കെഎസ്യു നേതാക്കൾക്കും ഒരു എബിവിപി നേതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചിരുന്നു

രോഗം സ്ഥിരീകരിച്ചിരുന്നു

സപ്തംബർ 11 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമരത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൊല്ലം നഗരത്തിൽ 4 പേർ, തിരുവനന്തപുരം സിറ്റിയിൽ 3 പേർ, തൃശ്ശൂർ റൂറലിൽ 2 പേർ, ആലപ്പുഴ. കോഴിക്കോട് റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒരാൾ വീതം എന്നിങ്ങനെയാണ് പ്രാഥമിക റിപ്പോർട്ട്.തിരുവനന്തപുരം നഗരത്തിൽ മാത്രം ഇരുപതോളം പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ആശങ്കാജനകം; പരിശോധനകൾ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി,സ്ഥിതി രൂക്ഷം 60 ജില്ലകളിൽ

വര്‍ഷകാല സമ്മേളനം വെട്ടിക്കുറച്ചു; ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

കൊവിഡിന്റെ ഉത്തരവാദിത്തം ചൈന ഏറ്റെടുക്കണം; യുഎൻ വാർഷകത്തിൽ തുറന്നടിച്ച് ഡൊണാൾഡ് ട്രംപ്

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് മുൻപ് സമ്മർദ്ദ തന്ത്രം;കോൺഗ്രസ് നേതൃത്വത്തിന് മുൻപിൽ പരാതിയുമായി പൈലറ്റ്

English summary
KSU state president conducted covid test under fake name? Complaint against KM Abhijit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X