വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്പ്പിക്കുമോ?; സംസ്ഥാനത്ത് ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

കെ എസ് യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കുന്നതിനെതിരെ ആണ് കെ എസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മാര്‍ച്ചിന് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു. കെ എസ് യുവിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ മാര്‍ച്ചാണ് ഇപ്പോള്‍ നടക്കുന്നത്. പരസ്യപ്രതിഷേധം നടത്തുന്നത് വഴി പുതിയ നേതൃത്വത്തിന്റ കരുത്ത് തെളിയിക്കുകയാണ് ലക്ഷ്യം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടന്ന് സെക്രട്ടറിയേറ്റിന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പൊലീസ് രണ്ട് തവണയാണ് കണ്ണീര് വാതകം പ്രയോഗിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍വന്ന് പ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അറസ്റ്റ് ചെയ്ത സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പടെയുള്ളവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications