കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുറോഡില്‍ ശല്യം ചെയ്ത പൂവാലന്മാരെ ടപ്പേന്ന് പൊക്കിയ മങ്കട പോലീസിന് യുവതിയുടെ അഭിനന്ദനം!വീഡിയോ

മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജസ്ലയെ ബൈക്കുകളിലെത്തിയ പൂവാല സംഘം പിന്തുടര്‍ന്നത്.

Google Oneindia Malayalam News

മലപ്പുറം: നടുറോഡില്‍ തന്നെ ശല്യം ചെയ്ത പൂവാലന്മാരെ നിമിഷങ്ങള്‍ക്കുള്ളില്‍ പൊക്കിയ മങ്കട പോലീസിനെ അഭിനന്ദിച്ച് യുവതിയുടെ ഫേസ്ബുക്ക് വീഡിയോ. കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായ ജസ്ല മാടശേരിയാണ് മങ്കട പോലീസിനെ അഭിനന്ദിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജസ്ലയെ ബൈക്കുകളിലെത്തിയ പൂവാല സംഘം പിന്തുടര്‍ന്നത്. ജസ്ല സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ബൈക്ക് ഉപയോഗിച്ച് മനപ്പൂര്‍വ്വം ഇടിപ്പിക്കാനും ശ്രമമുണ്ടായി. ഏറെനേരം തന്നെ പിന്തുടര്‍ന്ന മൂവര്‍ സംഘം കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞതായും ജസ്ല വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

ബൈക്കില്‍ പിന്തുടര്‍ന്നെത്തി...

ബൈക്കില്‍ പിന്തുടര്‍ന്നെത്തി...

മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും വിദ്യാര്‍ത്ഥിനിയുമായ ജസ്ലയെ പൂവാലസംഘം ശല്യം ചെയ്തത്. ജസ്ലയെ ബൈക്കില്‍ പിന്തുടര്‍ന്ന മൂന്നു പേരും, ജസ്ല സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മനപ്പൂര്‍വ്വം ഇടിപ്പിക്കാനും ശ്രമിച്ചു.

നമ്പര്‍ നോട്ട് ചെയ്ത് പരാതി നല്‍കി...

നമ്പര്‍ നോട്ട് ചെയ്ത് പരാതി നല്‍കി...

ബൈക്കില്‍ തന്നെ പിന്തുടര്‍ന്ന സംഘം അസഭ്യം പറഞ്ഞതായും ജസ്ല വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഭയന്നു പോയ താന്‍ ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുകയും യാത്രയ്ക്കിടെ മങ്കട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നെന്നാണ് ജസ്ല വീഡിയോയില്‍ പറയുന്നത്.

പ്രതികളെ പിടിച്ചതായി സന്ദേശം...

പ്രതികളെ പിടിച്ചതായി സന്ദേശം...

പരാതി നല്‍കിയ ശേഷം യാത്ര തുടര്‍ന്ന തനിക്ക് ഇരുപത് മിനിറ്റിനുള്ളില്‍ പ്രതികളെ പിടികൂടിയെന്ന സന്ദേശം മങ്കട പോലീസ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ചെന്നും ജസ്ല പറയുന്നു.

പോലീസിന് അഭിനന്ദനം...

പോലീസിന് അഭിനന്ദനം...

നടുറോഡില്‍ അപമാനിക്കപ്പെട്ട തന്റെ പരാതിയില്‍ കേരള പോലീസ് കാണിച്ച ജാഗ്രതയെ അഭിനന്ദിക്കാനാണ് ജസ്ല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് ലഭിച്ച പരിഗണനയിലും, പോലീസിന്റെ ജാഗ്രതയെയും ഏറെ അഭിനന്ദിക്കുന്നുവെന്നാണ് ജസ്ല വീഡിയോയില്‍ പറയുന്നത്.

പ്രതികരിക്കണം...

പ്രതികരിക്കണം...

ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ പെണ്‍കുട്ടികള്‍ പതറിപോകരുതെന്നും, വാഹനത്തിന്റെ നമ്പറും മറ്റും കുറിച്ചെടുത്ത് പരാതി നല്‍കുകയും പ്രതികരിക്കുകയും വേണമെന്നാണ് ജസ്ല മറ്റു പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന നിര്‍ദേശം.

മൂന്നു പേര്‍...

മൂന്നു പേര്‍...

തന്നെ ശല്യം ചെയ്‌തെന്ന് കാണിച്ച ജസ്ല നല്‍കിയ പരാതിയില്‍ മൂന്ന് യുവാക്കളെയാണ് മങ്കട പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം വെള്ളില സ്വദേശികളായ ഷഫീഖ് അലി, നൗഫല്‍, അബ്ദുള്ള എന്നിവരാണ് കേസില്‍ പിടിയിലായ പ്രതികള്‍.

English summary
College girl appreciates kerala police, fb video goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X