വിഡി സതീശനെതിരെ കെഎസ്‌യു വൈസ് പ്രസിഡന്റുമാർ;'പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്'
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ. ജനാധിപത്യപരമായി സമരം നടത്തിയ കെ എസ് യു പ്രവർത്തകരെ സി പി എം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിച്ചതിലുള്ള സ്വാഭാവിക രോഷപ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉണ്ടായതെന്നും പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്നും വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രനും എംജെ യദു കൃഷ്ണനും ആവശ്യപ്പെട്ടു.
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെ എസ് യു പ്രവർത്തകരുടെ നടപടിയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ വിഡി സതീശൻ വിമർശിച്ചിരുന്നു. ഷൂ എറിഞ്ഞത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു സതീശന്റെ പ്രസ്താവന. ഇതിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയത്. ഇരുവരും പങ്കുവെച്ച കുറിപ്പ് വായിക്കാം

'മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് എതിരെ കല്ലേറ് ഉണ്ടായപ്പോ ഉടലെടുക്കാത്ത വികാരമോന്നും ചെരുപ്പേറിൽ പിണറായി ക്ക് ഉണ്ടാകേണ്ടതില്ല....! ജനാധിപത്യ രീതിയിൽ സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ സിപിഎമ്മിന്റെ ക്രിമിനൽ സംഘം വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ, അതിനെതിരെ ചെറുത്തുനിൽപ്പ് തീർക്കാനും, പ്രതിഷേധം കടുപ്പിക്കുകയും തന്നെയാണ് വേണ്ടത്....! സമരം കടുത്തെങ്കിൽ, കടുത്ത സമര രീതിയേലേക്ക് എത്തിച്ചത് സിപിഎം ക്രിമിനൽ കൂട്ടമാണ്....! അധികാരത്തിന്റെ തണലിൽ നിന്ന് ജനാതിപത്യ സമരങ്ങളെ ആക്രമിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചാൽ...!
സമരത്തിന്റെ രൂപവും ഭാവവും മാറും....! സംസ്ഥാന വ്യാപകമായി ഷൂ എറിഞ്ഞുള്ള സമരത്തിലേക്കില്ല, എന്നാൽ പ്രധിഷേധങ്ങൾ നടത്തുന്ന KSU പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകൾ നേതൃത്വം പിൻവലിക്കണം....! അരുൺ രാജേന്ദ്രൻ
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്'.
എം ജെ യദു കൃഷ്ണൻറെ കുറിപ്പ് ഇങ്ങനെ- 'പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്...! ജനാധിപത്യപരമായി സമരം നടത്തിയ കെ എസ് യു പ്രവർത്തകരെ സി പി എം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉടലെടുത്തത്.
സംസ്ഥാന വ്യാപകമായി ഈ സമര രീതി തുടരണമെന്ന തീരുമാനം കെ എസ് യു വിനില്ല. എന്നാൽ ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ല'












Click it and Unblock the Notifications