കെഎസ് യു വിന്‍റെ 'വിജയാഘോഷം' ഗണേഷിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞ്
പത്താനാപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഒരു സംഘം കെഎസ് യു പ്രവര്‍ത്തകരാണ് ഗണേഷ് കുമാറിന്റെ വീടിന് നേരെ കല്ലെറിഞ്ഞത്. ഗണേഷിന്റെ പത്തനാപുരത്തെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. പൊലീസെത്തിയിട്ടും അക്രമികള്‍ പിരിഞ്ഞ് പോകാതിരുന്നത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കെഎസ് യു പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. കല്ലേറിനെത്തുടര്‍ന്ന് ഗണേഷ് കുമാറിന്റെ വീടിന് പൊലീസ് പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്...

കല്ലേറ്
ഗണേഷ് കുമാറിന്റെ പത്താനപുരത്തെ വീടിന് നേരെ കെഎസ് യു പ്രവര്‍ത്തകരുടെ കല്ലേറ്

പ്രതിഷേധവുമായി
പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരാണ് വീടിന് നേരെ കല്ലെറിഞ്ഞത്

പ്രതികാരം
എല്‍ഡിഎഫ് പ്രചാരണത്തിന് ഗണേഷ് കുമാര്‍ ഇറങ്ങിയതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു

അരുവിക്കരയില്‍
അരുവിക്കരയില്‍ എല്‍ഡിഎഫ് പ്രചാരണത്തിന് ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയും എത്തിയിരുന്നു

കാവല്‍
ആക്രമണത്തെത്തുടര്‍ന്ന് ഗണേഷിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications