കാലടി സര്‍വകലാശാലയിലെ അനധികൃത നിയമനം; സര്‍വകലാശലക്കു മുന്നില്‍ പ്രതിഷേധവുമായി കെഎസ്യു
കൊച്ചി: സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന്റെ ഭാര്യക്ക് കാലടി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം നല്‍കിയതിനെതിരെ കെഎസ്യു പ്രവര്തതകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ സര്‍വകലാശാലയില്‍ കയറി. ഇവരെ നീക്കം ചെയ്യാന്‍ പൊലീസ് ബലം പ്രയോഗിച്ചത് പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇന്ന് രാവിലെ പ്രധാന ഗേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം മുന്‍ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. പിനനാലെ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് കടക്കാന്‍ നോക്കിയെങ്കിലും അകത്തേക്കുള്ള നാല് ഗേറ്റുകളും പോലീസ് താഴിട്ട് പൂട്ടി. എന്നാല്‍ പിന്മാറാന് കൂട്ടാക്കാതിരുന്ന വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ ഗേറ്റ് തകര്‍ത്തും മതില് ചാടിക്കടന്നും സര്‍വകലാശാല ഓഫീസിലേക്ക് കുതിച്ചു.

Recommended Video
വൈസ് ചാന്‍സിലര്‍ ഡോ.പികെ ധര്‍മജന്റെ ഓഫീസിന് മുന്നിലെത്തിയ കുട്ടികള്‍ വിസിയെ ഉപരോധിക്കാന്‍ തുടങ്ങുമ്പോഴേക്കും പോലീസെത്തി അദ്ദേഹത്തെ അവിടെ നിന്ന് മാറ്റിയ ശേഷം ഓഫീസ് അടച്ചു പൂട്ടി. മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിയാണെന്നും സിപിഎം നേതാവിന് വേണ്ടി വിസി വിടുപണി ചെയ്ുകയാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ധര്മജന് രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉയര്‍ന്ന അക്കാദമിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ള ഉദ്യോഗാര്‍ഥിയെ തഴഞ്ഞാണ് എംബി രാജേഷിന്റെ ഭാര്യ ആര്.നിനിതക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണം നിയമനം ലഭിച്ച റാങ്ക് പട്ടികയില്‍ അട്ടിമറി നടന്നെന്നാണ് ആരോപിക്കപ്പെടുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications