കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലടി സര്‍വകലാശാലയിലെ അനധികൃത നിയമനം; സര്‍വകലാശലക്കു മുന്നില്‍ പ്രതിഷേധവുമായി കെഎസ്‌യു

Google Oneindia Malayalam News

കൊച്ചി: സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന്റെ ഭാര്യക്ക്‌ കാലടി സര്‍വകലാശാലയില്‍ അസിസ്റ്റന്റ്‌ പ്രഫസറായി നിയമനം നല്‍കിയതിനെതിരെ കെഎസ്‌യു പ്രവര്‍തതകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ സര്‍വകലാശാലയില്‍ കയറി. ഇവരെ നീക്കം ചെയ്യാന്‍ പൊലീസ്‌ ബലം പ്രയോഗിച്ചത്‌ പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

ഇന്ന്‌ രാവിലെ പ്രധാന ഗേറ്റിന്‌ മുന്നില്‍ നടന്ന പ്രതിഷേധം മുന്‍ മന്ത്രി കെ ബാബു ഉദ്‌ഘാടനം ചെയ്‌തു. പിനനാലെ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയിലേക്ക്‌ കടക്കാന്‍ നോക്കിയെങ്കിലും അകത്തേക്കുള്ള നാല്‌ ഗേറ്റുകളും പോലീസ്‌ താഴിട്ട്‌ പൂട്ടി. എന്നാല്‍ പിന്‍മാറാന്‍ കൂട്ടാക്കാതിരുന്ന വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ ഗേറ്റ്‌ തകര്‍ത്തും മതില്‍ ചാടിക്കടന്നും സര്‍വകലാശാല ഓഫീസിലേക്ക്‌ കുതിച്ചു.

one india

Recommended Video

cmsvideo
KM Abhijith gave fake name and address for covid 19 test | Oneindia Malayalam

വൈസ്‌ ചാന്‍സിലര്‍ ഡോ.പികെ ധര്‍മജന്റെ ഓഫീസിന്‌ മുന്നിലെത്തിയ കുട്ടികള്‍ വിസിയെ ഉപരോധിക്കാന്‍ തുടങ്ങുമ്പോഴേക്കും പോലീസെത്തി അദ്ദേഹത്തെ അവിടെ നിന്ന്‌ മാറ്റിയ ശേഷം ഓഫീസ്‌ അടച്ചു പൂട്ടി. മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിയാണെന്നും സിപിഎം നേതാവിന്‌ വേണ്ടി വിസി വിടുപണി ചെയ്‌ുകയാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ധര്‍മജന്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉയര്‍ന്ന അക്കാദമിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ള ഉദ്യോഗാര്‍ഥിയെ തഴഞ്ഞാണ്‌ എംബി രാജേഷിന്റെ ഭാര്യ ആര്‍.നിനിതക്ക്‌ മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക്‌ നല്‍കിയതെന്നാണ്‌ ആരോപണം നിയമനം ലഭിച്ച റാങ്ക്‌ പട്ടികയില്‍ അട്ടിമറി നടന്നെന്നാണ്‌ ആരോപിക്കപ്പെടുന്നത്‌.

English summary
ksu workers protest in kaladi university against cpm leader MB rajesh wife appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X