സജീവ രാഷ്ട്രീയമുള്ള കാമ്പസുകളിലാണ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍: മന്ത്രി കെടി ജലീല്‍
മലപ്പുറം: ജാതിമതവര്ഗീയ ശക്തികള്‍ കേരളത്തിലെ കലാലയങ്ങളെ കീഴടക്കിയാല്നഷ്ടം ഒരു വിഭാഗത്തിന് മാത്രമല്ലെന്നും അത് നാടിന്റെ നഷ്ടമായിരിക്കുമെന്നും മന്ത്രി കെ.ടി.ജലീല്‍. അങ്ങാടിപ്പുറത്ത് എസ്.എഫ്.െഎ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍നിന്ന് രാഷ്ര്ടീയവും സംഘടന പ്രവര്‍ത്തനവും ഇല്ലാതായാല്അക്കാദമിക് നിലവാരം ഉയരുമെന്ന പ്രചാരണം തെറ്റാണെന്ന് കാലം
തെളിയിച്ചിട്ടുണ്ട്.
അരാഷ്ര്ടീയ കാമ്പസുകള്‍ മദ്യ-മയക്കുമരുന്നുകളുടെ
കേന്ദ്രങ്ങളാകുന്നതാണ് ഇന്നത്തെ അവസ്ഥ. സജീവ രാഷ്ര്ടീയമുള്ള കാമ്പസുകളിലാണ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍. മതേതര മൂല്യങ്ങള്‍ ശക്തമായി
നിലനിര്‍ത്താന്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയൂ. കലാലയങ്ങളില്‍ വിധ്വംസക ശക്തികളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏക സംഘടന എസ്.എഫ്.െഎ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ല പ്രസിഡന്റ് എന്‍.എം.ഷഫീഖ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് ജെയക് സി.തോമസ്, ജില്ല സെക്രട്ടറി പി.ഷബീര്‍, അഡ്വ. ടി.കെ.റഷീദലി, പി.കെ.അബ്ദുല്ല നവാസ്, ശ്യാമപ്രസാദ് പ്രസംഗിച്ചു. വൈകീട്ട് അഞ്ചിന് തിരൂര്‍ക്കാട് ഹമദ് ഐ.ടി.സി പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മുമ്പില്‍
സെക്രട്ടറിയേറ്റ് അംഗങ്ങളും പിറകില്‍ 16 ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകരും
അണിനിരന്നു. വിവിധ സംഘടനകള്‍ പ്രകടനത്തിന് അഭിവാദ്യം അര്‍പ്പിച്ചു. ജില്ലപ്രസിഡന്റ് എന്‍.എം.ഷഫീഖ്, സെക്രട്ടറി പി.ഷബീര്‍, കെ.എ.സക്കീര്‍, ഹംനാദ്, ടി.പി.രഹ്ന, വി.ആതിര, സി.വിപിന്‍, പി.ബൈജു, എ.ജ്യോതിഷ് നേതൃതവം നല്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications