കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജീവ രാഷ്ട്രീയമുള്ള കാമ്പസുകളിലാണ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍: മന്ത്രി കെടി ജലീല്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ജാതിമതവര്‍ഗീയ ശക്തികള്‍ കേരളത്തിലെ കലാലയങ്ങളെ കീഴടക്കിയാല്‍നഷ്ടം ഒരു വിഭാഗത്തിന് മാത്രമല്ലെന്നും അത് നാടിന്റെ നഷ്ടമായിരിക്കുമെന്നും മന്ത്രി കെ.ടി.ജലീല്‍. അങ്ങാടിപ്പുറത്ത് എസ്.എഫ്‌.െഎ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍നിന്ന് രാഷ്ര്ടീയവും സംഘടന പ്രവര്‍ത്തനവും ഇല്ലാതായാല്‍അക്കാദമിക് നിലവാരം ഉയരുമെന്ന പ്രചാരണം തെറ്റാണെന്ന് കാലം
തെളിയിച്ചിട്ടുണ്ട്.

അരാഷ്ര്ടീയ കാമ്പസുകള്‍ മദ്യ-മയക്കുമരുന്നുകളുടെ
കേന്ദ്രങ്ങളാകുന്നതാണ് ഇന്നത്തെ അവസ്ഥ. സജീവ രാഷ്ര്ടീയമുള്ള കാമ്പസുകളിലാണ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍. മതേതര മൂല്യങ്ങള്‍ ശക്തമായി
നിലനിര്‍ത്താന്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയൂ. കലാലയങ്ങളില്‍ വിധ്വംസക ശക്തികളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏക സംഘടന എസ്.എഫ്‌.െഎ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sfi

ജില്ല പ്രസിഡന്റ് എന്‍.എം.ഷഫീഖ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് ജെയക് സി.തോമസ്, ജില്ല സെക്രട്ടറി പി.ഷബീര്‍, അഡ്വ. ടി.കെ.റഷീദലി, പി.കെ.അബ്ദുല്ല നവാസ്, ശ്യാമപ്രസാദ് പ്രസംഗിച്ചു. വൈകീട്ട് അഞ്ചിന് തിരൂര്‍ക്കാട് ഹമദ് ഐ.ടി.സി പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മുമ്പില്‍

സെക്രട്ടറിയേറ്റ് അംഗങ്ങളും പിറകില്‍ 16 ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകരും
അണിനിരന്നു. വിവിധ സംഘടനകള്‍ പ്രകടനത്തിന് അഭിവാദ്യം അര്‍പ്പിച്ചു. ജില്ലപ്രസിഡന്റ് എന്‍.എം.ഷഫീഖ്, സെക്രട്ടറി പി.ഷബീര്‍, കെ.എ.സക്കീര്‍, ഹംനാദ്, ടി.പി.രഹ്ന, വി.ആതിര, സി.വിപിന്‍, പി.ബൈജു, എ.ജ്യോതിഷ് നേതൃതവം നല്‍കി.

English summary
kt jaleel about campus politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X