• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോര" ആശാന്‍റെ ആ വരികള യാഥാര്‍ത്ഥ്യം എന്ത്- കെടി ജലീല്‍ പറയുന്നു

കുമാരനാശാൻ തൻ്റെ 'ദുരവസ്ഥ'യിൽ എഴുതിയ ''ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോര" എന്ന വരികൾ പൊക്കിപ്പിടിച്ച് മലബാർ കലാപം ഹൈന്ദവ വിരുദ്ധമെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ചിലർ നടത്തുന്ന ശ്രമത്തിൻ്റെ സത്യമെന്താണെന്ന് വ്യക്തമാക്കി മന്ത്രി കെടി ജലീല്‍. ഇംഗ്ലീഷ് പത്രങ്ങളിലെ വർഗീയച്ചുവയുള്ള നിറംപിടിപ്പിച്ച വരികൾ സ്വാധീനിച്ചതിൻ്റെ ഫലമായാണ് അത്തരമൊരു പദപ്രയോഗം അശാൻ്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

''ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോര

''ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോര"

കുമാരനാശാൻ തൻ്റെ 'ദുരവസ്ഥ'യിൽ എഴുതിയ ''ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോര" എന്ന വരികൾ പൊക്കിപ്പിടിച്ച് മലബാർ കലാപം ഹൈന്ദവ വിരുദ്ധമെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ചിലർ നടത്തുന്ന ശ്രമത്തിൻ്റെ സത്യമെന്താണ്? ആശാനെ സംബന്ധിച്ച് ഗഹനമായ പഠനം നടത്തിയ ഡോ: എം.എം. ബഷീർ, 2020 ജൂൺ 28 - ജൂലൈ 05 ലക്കത്തിൽ 'കലാകൗമുദി' വാരികക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

നിജസ്ഥിതി

നിജസ്ഥിതി

"ഇതിൻ്റെ നിജസ്ഥിതി കേരളകൗമുദിയുടെ സ്ഥാപക പത്രാധിപരായ സി.വി കുഞ്ഞുരാമൻ സ്വന്തം പ്രസിദ്ധീകരണത്തിലൂടെത്തന്നെ അക്കാലങ്ങളിൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. 1921ൽ മലബാർ കലാപം നടക്കുന്ന കാലത്ത്, മദ്രാസിൽ നിന്നും അച്ചടിച്ച് തിരുവനന്തപുരത്ത് എത്തിയിരുന്ന ഇംഗ്ലീഷ് പത്രങ്ങളിലാണ് മലബാർ വാർത്തകൾ വന്നിരുന്നത്. അന്ന് മലബാർ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു.

ഇംഗ്ലീഷുകാർ

ഇംഗ്ലീഷുകാർ

തിരുവനന്തപുരത്ത് ധാരാളം ഇംഗ്ലീഷുകാർ ഉണ്ടായിരുന്നതിനാൽ ആംഗലേയ ഭാഷാ പത്രങ്ങൾ ഇവിടെ എത്തുക പതിവായിരുന്നു. കുമാരനാശാൻ മദ്രാസിൽ നിന്നുള്ള ഇംഗ്ലിഷ് പത്രങ്ങൾ മുടങ്ങാതെ വായിച്ചിരുന്ന ആളായിരുന്നു. മലബാറിൽ ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ച് ഹിന്ദുക്കൾക്കെതിരായ വർഗീയ കലാപമാണ് നടക്കുന്നതെന്ന വിധത്തിലാണ് മദ്രാസിൽ നിന്നുള്ള ഇംഗ്ലീഷ് പത്രങ്ങൾ വാർത്തകൾ നൽകിയിരുന്നത്.

'ദുരവസ്ഥ'

'ദുരവസ്ഥ'

ആശാൻ 'ദുരവസ്ഥ' രചിച്ചു കൊണ്ടിരുന്ന കാലവും കൂടിയായിരുന്നു അത്. ലഹളയിൽ നാടുവിട്ടു പോരുന്ന സ്ത്രീയായിരുന്നല്ലോ ദുരവസ്ഥയിലെ നായികാ കഥാപാത്രം. ഉന്നതകുല ജാതയായ ഒരു സ്ത്രീ എങ്ങനെ പുലയക്കുടിലിൽ എത്തിയെന്ന പശ്ചാതലം വിവരിക്കവെയാണ് ഇത്തരമൊരു പരാമർശം അദ്ദേഹം നടത്തിയത്. ഇംഗ്ലീഷ് പത്രങ്ങളിലെ വർഗീയച്ചുവയുള്ള നിറംപിടിപ്പിച്ച വരികൾ സ്വാധീനിച്ചതിൻ്റെ ഫലമായാണ് അത്തരമൊരു പദപ്രയോഗം അശാൻ്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാനായത്.

വിവരങ്ങൾ വിശദമായി

വിവരങ്ങൾ വിശദമായി

ഇതു സംബന്ധമായി ഒരു പറ്റം മുസ്ലിം ചെറുപ്പക്കാർ അദ്ദേഹത്തിന് എഴുതിയ കത്തിനുള്ള മറുപടിയിൽ താൻ തെറ്റിദ്ധരിക്കപ്പെട്ട് ഇത്തരത്തിൽ എഴുതാനിടയായ സാഹചര്യം ആശാൻ വിശദമായി എഴുതിയിരുന്നു. ഇതിൻ്റെ പേരിൽ നിങ്ങൾ തെറ്റിദ്ധരിക്കുകയോ പ്രക്ഷുബ്ധരാവുകയോ ചെയ്യരുതെന്ന് അദ്ദേഹം മറുപടി കത്തിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സി.വി കുഞ്ഞുരാമൻ ആ കത്തിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വിശദമായി കേരള കൗമുദിയിൽ എഴുതിയിരുന്നു.

 മുസ്ലിം വിരുദ്ധതയും ഉണ്ടായിരുന്നില്ല

മുസ്ലിം വിരുദ്ധതയും ഉണ്ടായിരുന്നില്ല

അബദ്ധം ബോദ്ധ്യമായ ആശാൻ അടുത്ത പതിപ്പിൽ അത് തിരുത്താമെന്ന് ആലപ്പുഴയിൽ തന്നെ വന്ന് കണ്ട ചെറുപ്പക്കാർക്ക് വാക്കും നൽകിയിരുന്നു. എന്നാൽ തുടർ എഡിഷൻ ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം ഈ ലോകം വിട്ടുപോവുകയാണുണ്ടായത്. ബോധപൂർവ്വം മുഹമ്മദീയരെ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാൻ കുമാരനാശാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന് മുസ്ലിം വിരുദ്ധതയും ഉണ്ടായിരുന്നില്ല". വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണം ചരിത്ര നിഷേധമാണ്.

കവലച്ചട്ടമ്പി

കവലച്ചട്ടമ്പി

"കവലച്ചട്ടമ്പി"യെന്ന് വെള്ളപ്പട്ടാളവും ബ്രിട്ടീഷ് കോടതികളും പോലീസ് രേഖകകളും വാരിയംകുന്നനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തന്നെയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ മഹത്വവും യോഗ്യതയും. ഗോൾവാൾക്കർക്കും സവാർക്കർക്കും സായിപ്പ് നൽകിയ "ഗുഡ് സർട്ടിഫിക്കറ്റ്" വാരിയംകുന്നന് കിട്ടിയിരുന്നെങ്കിൽ കാലം ഇന്നും ആ ഓർമ്മകൾക്കു മുന്നിൽ കാർക്കിച്ച് തുപ്പി കടന്ന് പോകുമായിരുന്നു.

ഏഷ്യാനെറ്റ് സര്‍വേ; വീട്ടമ്മമാരും തൊഴില്‍ രഹിതരും യുഡിഎഫിനൊപ്പം;വിദ്യാര്‍ത്ഥികളിലും കര്‍ഷകരിലും ഇടത്

English summary
kt jaleel about Malabar Rebellion and kumranashan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more