കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി 100 ശതമാനം പിരിച്ചെടുക്കും: മന്ത്രി കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഈ വര്‍ഷം നൂറ് ശതമാനം നികുതി പിരിവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ 71 വീടുകളുടെ താക്കോല്‍ദാനവും 156 ഭവനരഹിതര്‍ക്ക് രണ്ടാംഘട്ടത്തിന്റെ നാല് ലക്ഷം രൂപയുടെ ആദ്യ ഗഡു വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70.70% നികുതി പിരിവാണ് സംസ്ഥാനത്ത് നടത്തിയത്. ജീവനക്കാരുടെ കഠിനശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പിടിഎ റഹീം എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീശന്‍ സിപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

KT Jaleel

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് കുമാര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, വൈസ് പ്രസിഡന്റ മനോജ് പാലത്തൊടി , വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി രമണി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ജയപ്രകാശന്‍, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടിപി സുമ എന്നിവര്‍ സംസാരിച്ചു.

<strong>റിലയന്‍സ് ജിയോയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും!! ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിക്കും!!</strong>റിലയന്‍സ് ജിയോയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും!! ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിക്കും!!

English summary
Kerala Local Administration minister KT Jaleel about tax
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X