'കേരളത്തിൽ തടങ്കൽ പാളയങ്ങളുണ്ടാക്കുന്നുവെന്നത് കുപ്രചാരണം', രൂക്ഷമായി പ്രതികരിച്ച് കെടി ജലീൽ
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കേരളത്തില്‍ വീണ്ടും തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് കെടി ജലീല്‍ എംഎല്‍എ. എന്‍ആര്‍സി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുളള നിര്‍ദേശം കേന്ദ്രം നല്‍കിയത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങള്‍ വിസ കാലാവധി കഴിഞ്ഞും തങ്ങുന്ന വിദേശ പൗരന്മാരെ താമസിപ്പിക്കാന്‍ കോടതി നിര്‍ദേശ പ്രകാരം തയ്യാറാക്കുന്ന കേന്ദ്രങ്ങളാണെന്ന് കെടി ജലീല്‍ ചൂണ്ടിക്കാട്ടുന്നു.
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "സന്ദിഗ്ധ ഘട്ടങ്ങളിൽ ശത്രുക്കൾ പറഞ്ഞതോ പ്രവൃത്തിച്ചതോ അല്ല, മിത്രങ്ങളെന്ന് നാം കരുതിയവരുടെ മൗനമായിരിക്കും പിൽകാലത്ത് നമ്മെ അസ്വസ്ഥമാക്കുക"
- മാർട്ടിൻ ലൂതർ -
ബാബരീ മസ്ജിദ് തകർക്കപ്പെട്ടപ്പോഴും പൗരത്വ ഭേദഗതി നിയമം പാർലമെൻ്റിൽ കൊണ്ടു വന്നപ്പോഴും മുത്വലാഖ് ബിൽ ഇന്ത്യൻ നിയമ നിർമ്മാണ സഭയിൽ അവതരിപ്പിച്ചപ്പോഴും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും മിത്രങ്ങളെന്ന് നാം കരുതിയവർ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് പതിറ്റാണ്ടുകൾ കഴിഞ്ഞാലും മറക്കാനാകുമോ ആർക്കെങ്കിലും? എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെപ്പോലെ അത്തരം വഞ്ചകപ്പരിഷകൾക്ക് ഇപ്പോഴും കള്ളക്കഥകൾ മെനഞ്ഞ് വെഞ്ചാമരം വീശുന്നവരെക്കാൾ വലിയ ചതിയൻമാർ മറ്റാരുണ്ട്?
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരും ജനങ്ങളോട് പറഞ്ഞതെന്തോ അതു നടത്തുക തന്നെ ചെയ്യും. അതിൽ ഒരു സംശയവും ആർക്കും വേണ്ട. ടൂറിസ്റ്റു വിസയിൽ കേരളത്തിലെത്തി വിസാ കാലാവധി തീർന്ന് പലകാരണങ്ങൾ കൊണ്ടും സംസ്ഥാനത്തു തന്നെ തങ്ങുന്ന വിദേശ പൗരൻമാരെ കോടതി പരിസരങ്ങളിലോ ജയിലുകളിലോ താമസിപ്പിക്കരുതെന്നും അവർക്ക് പ്രത്യേക താമസ സൗകര്യങ്ങൾ ഒരുക്കണമെന്നുമുള്ള കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ അത്തരക്കാർക്ക് അവരവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് വരെ സൗജന്യമായി താമസിക്കാൻ സൗകര്യമൊരുക്കുന്നത് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും നാടുകടത്താൻ പോകുന്ന മുസ്ലിങ്ങളെ താമസിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ തടങ്കൽ പാളയങ്ങളുണ്ടാക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്നവർ നടത്തുന്ന കുപ്രചരണങ്ങൾ ആരുടെ രക്ഷക്കു വേണ്ടിയാണ്!!!
പിണറായി വിജയനെ മൂക്കിലൂടെ വലിച്ചു കളയുമെന്ന് വീമ്പിളക്കിയിട്ട് അദ്ദേഹത്തിൻ്റെ ഒരു രോമകൂപത്തിൽ പോലും സ്പർശിക്കാൻ കഴിയാത്തതിൻ്റെ കലിപ്പ്, 'സമുദായ പാർട്ടിക്കാരും' 'വഴിത്തിരിവു പാണൻമാരും' നുണപ്പാട്ടുകൾ പാടി കരഞ്ഞു തീർക്കുന്നത് കാണാൻ നല്ല ചേലുണ്ട്. ജനങ്ങൾ പൊട്ടൻ കിണറ്റിലെ തവളകളല്ലെന്ന് എപ്പോഴാണാവോ ഇവരൊക്കെ മനസ്സിലാക്കുക?'
ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications