കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിക്കമ്മിറ്റകളില്‍ പോലും വിശ്വാസികള്‍ ഇക്കൂട്ടരെ അടുപ്പിക്കാറില്ല; എസ്ഡിപിഐക്കെതിരെ കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മഹാരാജാസ് കേളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് എസ്ഡിപിഐക്കെതിരെ വ്യാപക വിമര്‍ശനമാണ് നടന്ന് വരുന്നത്. കേരളത്തിലെ ക്യാമ്പസുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകം തിരിച്ചുകൊണ്ടുവരികയായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ ക്യാമ്പ്‌സ് ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെയ്തത്.

നിസ്സാരമായൊരു ചുവെരുഴുത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് ഇടുക്കിയെ വട്ടവടയെന്ന ഗ്രാമത്തിലെ ദരിദ്രമായ സാഹചര്യത്തില്‍ നിന്ന് പഠിച്ചു വളര്‍ന്ന് മഹാരാജാസിലെത്തിയ അഭിമന്യുവിന്റെ ജീവനെടുത്തത്. അഭമന്യുവിന്റെ നീചമായ കൊലപാതകത്തെ തുടര്‍ന്ന് എസ്ഡിപിഐക്ക് രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. മന്ത്രി കെടി ജലീലൂം ഇപ്പോള്‍ എസ്ഡിപിഐക്കെതിരെ രംഗത്ത് എത്തിയിരിക്കുകായാണ്.

മന്ത്രി കെടി ജലീല്‍

മന്ത്രി കെടി ജലീല്‍

അഭിമന്യുവിന്റെ കൊലപാതക്കെ തുടര്‍ന്നാണ് എസ്ഡിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത് എത്തിയത്. മുസ്ലിം സമുദായത്തിന് വേണ്ടിയാണെന്ന് പറഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം എന്നാല്‍ മുസ്‌ളിം സമുദായം പൂര്‍ണ്ണായി നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന് മന്ത്രി പറഞ്ഞു.

പള്ളിക്കമ്മറ്റി

പള്ളിക്കമ്മറ്റി

എസ്ഡിപിഐ പ്രവര്‍ത്തരെ പള്ളിക്കമ്മറ്റികളില്‍ പോലും ആരു ഉള്‍പ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം എസിഡിപിഐയുമായി സഖ്യമുണ്ടെന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നും കെടി ജലീല്‍ വ്യക്തമാക്കി.

എസ്ഡിപിഐ

എസ്ഡിപിഐ

ഇരുട്ടില്‍ പതിയിരുന്ന് നിരപരാധികളെ അക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തിയാണ് എസ്ഡിപിഐ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മില്‍ മതതീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം തള്ളി.

മുസ്ലിം ലീഗും

മുസ്ലിം ലീഗും

അങ്ങനെ ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐയ്ക്കെതിരെ മുസ്ലിം ലീഗും നേരത്തെ എത്തിയിരുന്നു. എസ്ഡിപിഐയെ വേണ്ടിവന്നാല്‍ നിരോധിക്കമെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സമുദായത്തിന് ഇത്തരക്കാര്‍ ചീത്തപ്പേരുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടി മുഹമ്മദ് ബഷീര്‍

ഇടി മുഹമ്മദ് ബഷീര്‍

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണം. കഴിഞ്ഞദിവസം ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എയും എസ്ഡിപിഐയെ തള്ളിപ്പറഞ്ഞിരുന്നു.

പികെ ഫിറോസും

പികെ ഫിറോസും

ഇസ്ലാമിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും കഴിഞ്ഞദിവസം എസ്ഡിപിഐക്കെതിരെ രംഗത്തുവന്നിരുന്നു.

സിപിഎം നേതാക്കള്‍

സിപിഎം നേതാക്കള്‍

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അവരുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നത് അപകടകരമാണെനന്നും ഇടി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐയെ നിരോധിച്ചിട്ട് കാര്യമില്ലെന്നും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഎം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഇടി പ്രതികരിച്ചു.

അഭിമന്യു

അഭിമന്യു

എസ്ഡിപിഐ നിരോധിക്കേണ്ടതാണെങ്കില്‍ നിരോധിക്കണം. അക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അഭിമന്യു വധക്കേസില്‍ അറസ്റ്റിലായവരില്‍ കാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിരിക്കെയാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം.

പിസി ജോര്‍ജ്

പിസി ജോര്‍ജ്

കഴിഞ്ഞ ദിവസം എസ്ഡിപിഐക്കെതിരെ പിസി ജോര്‍ജ് എംഎല്‍എയും രംഗത്തുവന്നിരുന്നു. എസ്ഡിപിഐ ഇത്ര വര്‍ഗീയ വാദികളാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ല. എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. ഞാനും സഹായിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

English summary
kt jaleel against sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X