'പണം പിരിച്ച് മുക്കുന്നത് ഉപജീവനമാക്കിയ ആളുകൾക്കിടയിലാണ് ഇവർ വേറിട്ട കാഴ്ചകളാകുന്നത്';ജലീൽ
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യവും സംഭാവന ചെയ്ത കണ്ണൂർ സ്വദേശി ജനാർദനനേയും ക്ഷാമത്തിനെ സർക്കാർ ആശുപത്രിക്ക് 400 ടൺ ഓക്സിജൻ നൽകിയ നാഗ്പൂർകാരനായ പ്യാരേഖാൻ എന്ന വ്യവസായിയേയും അഭിനന്ദിച്ച് മന്ത്രി കെടി ജലീൽ. പലപല പേരും പറഞ്ഞ് ജനങ്ങളിൽ നിന്ന് പണം പിരിക്കലും മുക്കലും ഉപജീവനമാക്കിയ ഒരു പറ്റമാളുകൾ വിലസുന്ന വർത്തമാന കാലത്താണ് ജനാർദ്ദനനെന്ന മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റും പ്യാരേ ഖാനെന്ന ദൈവസ്നേഹിയായ വിശ്വാസിയും വേറിട്ട കാഴ്ചകളാകുന്നതെന്ന് ജലീൽ കുറിച്ചു. മനുഷ്യനെ സ്നേഹിച്ചു കൊണ്ടല്ലാതെ ഒരു പ്രത്യയശാസ്ത്രത്തെയും സ്നേഹിക്കാൻ കഴിയില്ലെന്ന വലിയ ജീവിത പാഠവും കൂടി നൽകുന്നുണ്ട് ജനാർദ്ദനനും പ്യാരേഖാനും, കുറിപ്പിൽ ജലീൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സമ്പാദ്യം മുഴുവൻ സഹജീവികളുടെ പ്രാണൻ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ബീഡി തൊഴിലാളിയായ കണ്ണൂർ സ്വദേശി ജനാർദ്ദനൻ വാനോളം വളർന്നത് കണ്ട ഞെട്ടലിൽ നിന്ന് നമ്മൾ ഇനിയും മുക്തരായിട്ടില്ല. ആ സാധാരണ മനുഷ്യൻ്റെ ഹൃദയ വിശാലതക്ക് തൊഴുകയ്യോടെ എൻ്റെ മനം നിറഞ്ഞ സലാം.
മനുഷ്യൻ പ്രാണവായുവിനായി നെട്ടോട്ടമോടുമ്പോൾ 85 ലക്ഷം ചെലവിട്ട് 400 ടൺ ഓക്സിജൻ സർക്കാർ ആശുപത്രിക്ക് നൽകിയ നാഗ്പൂർകാരനായ പ്യാരേഖാൻ എന്ന വ്യവസായിയുടെ മുഖത്തിനുമുണ്ട് മനുഷ്യത്വത്തിൻ്റെ രത്നത്തിളക്കം.
പലപല പേരും പറഞ്ഞ് ജനങ്ങളിൽ നിന്ന് പണം പിരിക്കലും മുക്കലും ഉപജീവനമാക്കിയ ഒരു പറ്റമാളുകൾ വിലസുന്ന വർത്തമാന കാലത്താണ് ജനാർദ്ദനനെന്ന മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റും പ്യാരേ ഖാനെന്ന ദൈവസ്നേഹിയായ വിശ്വാസിയും വേറിട്ട കാഴ്ചകളാകുന്നത്.
മനുഷ്യനെ സ്നേഹിച്ചു കൊണ്ടല്ലാതെ ഒരു പ്രത്യയശാസ്ത്രത്തെയും സ്നേഹിക്കാൻ കഴിയില്ലെന്ന വലിയ ജീവിത പാഠവും കൂടി നൽകുന്നുണ്ട് ജനാർദ്ദനനും പ്യാരേഖാനും. പ്രകാശ വർഷങ്ങളുടെ ദൂരങ്ങൾക്കിപ്പുറമെങ്കിലും ജനാർദ്ദനൻ്റെ വഴിയേ നമുക്കും സഞ്ചരിക്കാം.
ആരും ആഹ്വാനം ചെയ്യാതെ തന്നെ മുഴുവൻ മലയാളികൾക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ദൃഢതയാർന്ന നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് CMDRF ലേക്ക് പണമയച്ചു കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യ സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഇന്നത്തെ മാതൃഭൂമി പത്രത്തിൽ വന്ന രണ്ടു വാർത്താ ശകലങ്ങളാണ് താഴെ ഇമേജായി ചേർക്കുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications