അനിയന്റെ ജാമ്യം എടുക്കുന്ന തിരക്കിലാണെങ്കില്‍ ഫേസ്ബുക്കില്‍ പറഞ്ഞാലും മതി; ഫിറോസിനെ വിടാതെ ജലീല്‍
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ വിടാതെ കെടി ജലീല്‍ എംഎല്‍എ. 2021ല്‍ താനൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വേളയില്‍ സമര്‍പ്പിച്ച സത്യവാങൂമൂലത്തിന്റെ പകര്‍പ്പ് പങ്കുവച്ചാണ് ജലീല്‍ ഇത്തവണ രംഗത്തുവന്നിരിക്കുന്നത്. 22 ലക്ഷം രൂപ വിവിധ വ്യക്തികളില്‍ നിന്ന് കടം വാങ്ങിയതായി ഫിറോസ് അന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്തണം എന്ന് ജലീല്‍ ആവശ്യപ്പെട്ടു.
ബ്ലൂഫിന്‍ വില്ല പ്രൊജക്ടിന് പികെ ഫിറോസ് എവിടെയാണ് സ്ഥലം വാങ്ങിയിട്ടുള്ളത്. കോഴിക്കോടോ വയനാടോ. ഭൂമി വാങ്ങാനുള്ള പണം എവിടെ നിന്ന് പികെ ഫിറോസിന് കിട്ടി. മുസ്ലിം ലീഗിലെ പുത്തന്‍പണക്കാര്‍ ഫിറോസിന്റെ വില്ല പ്രൊജക്ടില്‍ നിക്ഷേപിച്ച് വഞ്ചിതരാകാതിരിക്കന്‍ ശ്രദ്ധിക്കണം എന്നും കെടി ജലീല്‍ പറയുന്നു.

ഇക്കാര്യങ്ങളില്‍ മാധ്യമങ്ങളെ കണ്ട് തെളിവുവച്ച് മറുപടി പറയാന്‍ ഫിറോസിന് ധൈര്യമുണ്ടോ എന്ന് ജലീല്‍ ചോദിക്കുന്നു. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലയാ അനിയന്‍ ബുജൈറിന്റെ ജാമ്യമെടുക്കുന്ന തിലക്കിലാണെങ്കില്‍ ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞാലും മതി എന്ന് കെടി ജലീല്‍ പറയുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ വായിക്കാം:
''യഥാർത്ഥ യുദ്ധം "BlueFin കമ്പനി" കാണാനിരിക്കുന്നതേ ഉള്ളൂ.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 22 ലക്ഷം രൂപ വിവിധ വ്യക്തികളിൽ നിന്ന് കടം വാങ്ങിയതായാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ സത്യവാങ്ങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഈ പണം ബാങ്ക് മുഖേനയാണോ ഫിറോസ് വാങ്ങിയതെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. അല്ലെങ്കിൽ അതിനെ കള്ളപ്പണമായി കരുതേണ്ടി വരും.
അഡ്വ: ഹരീഷ് വാസുദേവന് കൊടുക്കാനുള്ള ഒരു ലക്ഷം അദ്ദേഹത്തിൻ്റെ അച്ഛൻ 2011-ൽ സ്ഥലം വാങ്ങാൻ ഫിറോസിന് കൊടുത്ത ലക്ഷങ്ങൾക്ക് പുറമെയാണോ? വ്യക്തമാക്കേണ്ടത് ഫിറോസും ഹരീഷ് വാസുദേവനുമാണ്.
അതല്ല ഫിറോസിൻ്റെ "നിക്ഷേപമില്ലാത്ത സംരഭ"ത്തിലേക്ക് ഓഹരിയായിട്ടാണോ ഹരീഷ് തുക കൊടുത്തത്? അക്കാര്യം ഹരീഷാണ് വെളിപ്പെടുത്തേണ്ടത്. സത്യവാങ്ങ്മൂലത്തിൻ്റെ കോപ്പി ഇമേജിലുണ്ട്.
"BlueFin" വില്ല പ്രൊജക്ട് പണിയാൻ എവിടെയാണ് ഫിറോസ് ഭൂമി എടുത്തിരിക്കുന്നത്? വയനാട്ടിലാണോ കോഴിക്കോട്ടാണോ? ആ ഭൂമി വാങ്ങാനുള്ള പണം ഫിറോസിന് കിട്ടിയത് എവിടെ നിന്നാണ്?
പത്രക്കാരെ നേരിൽ കണ്ട് ഈ ചോദ്യങ്ങൾക്ക് തെളിവുയർത്തി മറുപടി പറയാൻ ഫിറോസിന് ധൈര്യമുണ്ടോ? സഹോദരൻ ബുജൈറിൻ്റെ ജാമ്യത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിൻ്റെ തിരക്കിലാണെങ്കിൽ ഫേസ് ബുക്കിലൂടെ മറുപടി നൽകിയാലും മതി. ഫിറോസിൻ്റെ വില്ല പ്രൊജക്ടിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടാതിരിക്കാൻ ലീഗിലെ പുത്തൻ പണക്കാർ ശ്രദ്ധിച്ചാൽ അവർക്കു നല്ലത്.
NB: മയക്കുമരുന്നിന് അടിമയായ സഹോദരൻ ബുജൈറിൻ്റെ വക്കീലായി തൻ്റെ സഹപാഠി അഡ്വ: ഹരീഷ് ദേവനെയാണോ ഫിറോസ് ഏർപ്പാടാക്കിയിരിക്കുന്നത്?
ഹരഹരോ ഹരഹര!''












Click it and Unblock the Notifications