കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടത് പ്രോട്ടോക്കോള്‍ ലംഘനം, കേന്ദ്രത്തിന് അതൃപ്തി!!

Google Oneindia Malayalam News

ദില്ലി: യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെടി ജലീല്‍ ഇടപെട്ടത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്. നിയമങ്ങള്‍ ജലീല്‍ പാലിച്ചില്ലെന്നാണ് പരാതി. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയുടെയോ കോണ്‍സുലേറ്റിന്റെയോ സഹായം തേടുമ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ജലീലിന്റെ നടപടി തീര്‍ത്തും അനുചിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

1

നിയോവൈസ് വാല്‍നക്ഷത്രം ഭൂമിയിലേക്ക്, അപൂര്‍വ പ്രതിഭാസം, ഇനിവരുന്നത് 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ്!!നിയോവൈസ് വാല്‍നക്ഷത്രം ഭൂമിയിലേക്ക്, അപൂര്‍വ പ്രതിഭാസം, ഇനിവരുന്നത് 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ്!!

നയതന്ത്ര പ്രോട്ടോക്കോള്‍ മന്ത്രി പാലിച്ചില്ലെന്നും ധനസഹായം അഭ്യര്‍ത്ഥിക്കുന്ന പ്രോട്ടോക്കോള്‍ ലംഘനവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. നയതന്ത്ര ഉദ്യോഗസ്ഥരുമായി അത്തരമൊരു സംഭാഷണം മന്ത്രി നടത്താന്‍ പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ മന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷ് പലതവണ ജലീലിനെ ബന്ധപ്പെട്ടതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ റംസാന്‍ റിലീഫ് കിറ്റിനായിട്ടാണ് യുഎഇ കോണ്‍സുലേറ്റിനെ സമീപിച്ചതെന്നും, അദ്ദേഹമാണ് സ്വപ്‌നയുമായി ബന്ധപ്പെടുത്തിയതെന്നും ജലീല്‍ പറഞ്ഞിരുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ ഐഎഎസ്സിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞു. സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ വന്നത്. വിഷയത്തില്‍ വകുപ്പുതല അന്വേഷണംതുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിക്കുന്നതിനായ.ി വ്യാജരേഖ ഉണ്ടാക്കിയ സംഭവത്തിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പിണറായി വ്യക്തമാക്കി.

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തില്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു. കേന്ദ്രത്തിന് വീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. ഇതോടെ ഇയാള്‍ ദുബായില്‍ തുടരാനാവില്ല. മറ്റ് രാജ്യങ്ങളിലേക്കും ഇയാള്‍ക്ക് കടക്കാനാവില്ല. അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഇതുവരെ യുഎഇ അംഗീകരിച്ചിട്ടില്ല. വിഷത്തോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

കാടിളക്കുന്ന നരഭോജി കടുവയുടെ ഗര്‍ജനം, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, 28 ദിവസം കഴിഞ്ഞിട്ടും....കാടിളക്കുന്ന നരഭോജി കടുവയുടെ ഗര്‍ജനം, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, 28 ദിവസം കഴിഞ്ഞിട്ടും....

English summary
kt jaleel breaks protocol on uae consulate phone call says central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X