കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലവന്‍'; രമേശ് ചെന്നിത്തലയെ തവനൂരിലേക്ക് വെല്ലുവിളിച്ച് ജലീല്‍

Google Oneindia Malayalam News

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. കോണ്‍ഗ്രസിന്റെ സംഘി തലവനാണ് ചെന്നിത്തല എന്ന് അദ്ദേഹത്തിന് വിശേഷണമുണ്ടെന്ന് ജലീല്‍ പറഞ്ഞു. മകന് ഐഎഎസ് കിട്ടാന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും മന്ത്രി ആരോപിച്ചു. തവനൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.

p

രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജലീല്‍. ബന്ധുനിയമനം, മാര്‍ക്ക് ദാനം. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വര്‍ണക്കടത്ത് തുടങ്ങി കറപുരണ്ട അഞ്ച് വര്‍ഷങ്ങളുടെ ട്രാക്ക് റെക്കോര്‍ഡാണ് തവനൂരിന്റെ ജനപ്രതിനിധി കെടി ജലീലിന്റേത് എന്നാണ് രമേശ് ചെന്നിത്തല മന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനുള്ള മറുപടിയായിട്ടാണ് കെടി ജലീലിന്റെ രൂക്ഷ വിമര്‍ശനം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ്. അതിങ്ങനെ....

ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും പാളി; മലപ്പുറത്ത് കോണ്‍ഗ്രസ് വെട്ടില്‍, വിട്ടുകൊടുക്കാതെ ആര്യാടന്‍ ഷൗക്കത്ത്ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും പാളി; മലപ്പുറത്ത് കോണ്‍ഗ്രസ് വെട്ടില്‍, വിട്ടുകൊടുക്കാതെ ആര്യാടന്‍ ഷൗക്കത്ത്

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

സ്വന്തം മകന് IAS കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ IRS ല്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ PG ക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?

Recommended Video

cmsvideo
CM Pinarayi Vijayan shouts at MG University student

English summary
KT Jaleel criticized Ramesh Chennithala and Challenged to contest in Thavanur in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X