കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർസലിൽ ഖുറാനല്ല; ജലീൽ കുരുക്കിലേക്കെന്ന് മാതൃഭൂമി വാര്‍ത്ത, നുണയെന്ന് മന്ത്രി,നിയമടപടി സ്വീകരിക്കും

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ മന്ത്രി കെടി ജലീലിന് കുരക്ക് മുറുകുന്നതായി മാതൃഭൂമി വാര്‍ത്ത. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെടി ജലീലിന്‍റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് അയച്ചതായി വിശ്വസീനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെടി ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് കസ്റ്റംസിന്‍റെ റിപ്പോര്‍ട്ടെന്നും വാര്‍ത്ത അവകാശപ്പെടുന്നു.

ജലീലിന്‍റെ വിശദീകരണം

ജലീലിന്‍റെ വിശദീകരണം

കോണ്‍സുലേറ്റില്‍ നിന്നും വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം. എന്നാല്‍ ഇതുവരെ കോണ്‍സുലേറ്റില്‍ നിന്നും വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളിലെന്നും ഇക്ക്യാരത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. യുഎഇ കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറത്തേക്ക്

മലപ്പുറത്തേക്ക്

തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നായിരുന്നു ജലീൽ‌ നേരത്തെ പല അവസരത്തിലും പറഞ്ഞിരുന്നത്. എന്നാല്‍ കസ്റ്റംസ് അധികൃതര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ അവകാശ വാദത്തിന് സാധൂകരണമില്ല. ഇത് സംബന്ധിച്ച ചില പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

‘എന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണിന്നില്ല'- എന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലുള്ളതെന്ന് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. സംഭവത്തില്‍ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവൻറീവ് കമ്മിഷണറേറ്റ് റിപ്പോർട്ടിൽ അവശ്യപ്പെടുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

മൊഴിയില്‍

മൊഴിയില്‍

ജലീലിന് പുറമെ യുഎഇ കോണ്‍സുലേറ്റിലേക്ക് മറ്റൊരു മന്ത്രി നടത്തിയ സന്ദര്‍ശനവും അന്വേഷണ സഘം പരിശോധിക്കുന്നുണ്ട്. ഈ മന്ത്രിയുമായി പരിചയമുണ്ടെന്ന് ഇപ്പോൾ കസ്റ്റംസ് പിടിയിലുള്ള വ്യക്തികളുടെ മൊഴിയിലുണ്ട്. പരിചയത്തിനപ്പുറം മന്ത്രിയുമായി കസ്റ്റംസ് നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തെങ്കിലുമുണ്ടോ എന്നും അന്വേഷിക്കും.

Recommended Video

cmsvideo
Faisal fareed's bank account details | Oneindia Malayalam
പ്രതികരണം

പ്രതികരണം

അതേസമയം, മാതൃഭൂമി വാര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷൻ 'മാതൃഭൂമി' ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വാസ്തവ വിരുദ്ധം

വാസ്തവ വിരുദ്ധം


ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷൻ 'മാതൃഭൂമി' ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം.

യുഎഇ കോൺസുലേറ്റ്

യുഎഇ കോൺസുലേറ്റ്

യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് - 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി - 9746941001).

സ്ക്രീൻ ഷോട്ടും

സ്ക്രീൻ ഷോട്ടും

യുഎഇ കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്.
പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധർമ്മത്തിന് ചേർന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകും.

 മഴ അതിശക്തം, കോഴിക്കോടും വയനാടും റെഡ് അലേര്‍ട്ട്: ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് മഴ അതിശക്തം, കോഴിക്കോടും വയനാടും റെഡ് അലേര്‍ട്ട്: ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത്

English summary
KT Jaleel denies a report by Mathrubumi newspaper; says will file complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X