കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്ന് അധ്യാപിക, മാന്യതയാവാമെന്ന് മറുപടി!!

Google Oneindia Malayalam News

കോഴിക്കോട്: മന്ത്രി കെടി ജലീലും കോളേജ് അധ്യാപികയും തമ്മില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വാഗ്വാദം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അധ്യാപികയുടെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജലീല്‍ തകര്‍ത്തു എന്നായിരുന്നു മറുപടി. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ആതിര പ്രകാശ് ആണ് മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്. ഇതിന് മന്ത്രി മറുപടിയുമായി എത്തിയതോടെ കാര്യങ്ങള്‍ വഷളായി.

1

സംസ്ഥാനത്തെ സര്‍വ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാന്‍ ലക്ഷ്യം വച്ചുള്ള ബജറ്റാണ് പിണറായി സര്‍ക്കാറിനു വേണ്ടി ഡോ: തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതോടൊപ്പം മികവുറ്റതും ലോകോത്തരവുമാക്കുന്നതിന് സാധ്യമായതെല്ലാം ബജറ്റ് വിഭാവന ചെയ്യുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ലോക റാങ്കിംഗുകളില്‍ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാന്‍ ഉതകുംവിധമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് മന്ത്രി 2021-22 ബജറ്റിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇതിനാണ് ആതിര മറുപടി നല്‍കിയത്. അധ്യാപകര്‍ 2006ലെ നിരക്കില്‍ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്‍പ്പില്ലായ്മ കാരണമാണെന്ന് ആതിര വിമര്‍ശിച്ചു. പതിനാലു വര്‍ഷം മുമ്പത്തെ അതായത് 2006 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അധ്യാപകര്‍ക്ക്് 2016 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം കൊടുത്തിട്ട് മതി ഈ മേനി പറച്ചില്‍. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു. ഉന്നത വിഭ്യാഭ്യാസത്തെ നശിപ്പിച്ച് മതിയായില്ലേ എന്നായിരുന്നു ആതിരയുടെ കമന്റ്.

നേരത്തെ കോളേജ് അധ്യാപകരുടെ ശമ്പളനിരക്ക് സ്വീപ്പര്‍മാരേക്കാളും താഴ്ന്നതാണെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതും കൂടി ചേര്‍ത്താണ് ആതിര വിഷയം ഉന്നയിച്ചത്. എന്നാല്‍ മന്ത്രി അധ്യാപികയെ പരിഹസിക്കുകയാണ് ചെയ്ത്ത. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ എന്നും ജലീല്‍ പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ വസ്തുതാവിരുദ്ധമായി എന്താണ് ഉള്ളതെന്ന് അധ്യാപിക തിരിച്ച് ചോദിച്ചു. ജലീല്‍ തന്റെ എതിരാളികള്‍ക്കെതിരെ നടത്തുന്ന വിമര്‍ശനത്തിന്റെ അത്രയും വരില്ല ഇതെന്ന് നിരവധി കമന്റുകളിലുണ്ട്.

English summary
kt jaleel destroyed higher education system says college lecturer, minister hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X