കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോളേ, ഷഹല ഷെറിൻ, നിന്നോട് മാപ്പ്, ചോദിക്കാനുള്ള അർഹത പോലും അധ്യാപകരായ ഞങ്ങൾക്കില്ല'

Google Oneindia Malayalam News

വയനാട്: ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. തന്റെ വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ഒരപകടം പറ്റിയാല്‍ ഉടനെ ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കാതെ സമയം വൈകിപ്പിച്ച് ഒരു കുരുന്നിന്റെ ജീവൻ പൊലിയുന്നതിന് കളമൊരുക്കിയവർ മാപ്പർഹിക്കാത്ത കൃത്യ വിലോപമാണ് കാണിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ മന്ത്രി കുറിച്ചു. പോസ്റ്റ് വായിക്കാം

shahalanew

ഒരായിരം മാപ്പ് അദ്ധ്യാപകർ അറിവ് പകർന്ന് നൽകുന്ന കേവല യന്ത്രമനുഷ്യരല്ല. ഹൃദയം നിറയെ ദയയും കാരുണ്യവും കൊണ്ട് വേറിട്ട് നിൽക്കേണ്ടവർ കൂടിയാണ്. തന്റെ വീടായി സ്കൂളിനെയും കോളേജിനെയും കാണാത്തവർക്ക് അവിടെ പഠിക്കുന്ന കുട്ടികളെ തന്റെ മക്കളെപ്പോലെ കരുതാത്തവർക്ക് "ഗുരുനാഥൻ" എന്ന വാക്കിനാൽ വിളിക്കപ്പെടാൻ എന്തർഹതയാണുള്ളത്?

തന്റെ വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ഒരപകടം പറ്റി എന്ന് കേട്ടാൽ എത്രയും വേഗം ആ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കാനല്ലേ ബന്ധപ്പെട്ടവർ ശ്രമിക്കേണ്ടത്? അതിനുപകരം സമയം വൈകിപ്പിച്ച് ഒരു കുരുന്നിന്റെ ജീവൻ പൊലിയുന്നതിന് കളമൊരുക്കിയവർ മാപ്പർഹിക്കാത്ത കൃത്യ വിലോപമാണ് കാണിച്ചിരിക്കുന്നത്.

ഡോക്ടർമാർ മാലാഖമാരാണെന്നാണ് പറയാറ്. ചിലരെങ്കിലും ചിലപ്പോൾ പിശാചുക്കളാകാറുണ്ട്. അതും ആ പത്തു വയസ്സുകാരിയുടെ ജീവൻ അപഹരിക്കപ്പെടുന്നതിലേക്ക് നയിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് സർക്കാർ എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പൊതു വിദ്യാഭ്യാസ മന്തിയും ആരോഗ്യമന്ത്രിയും സമയോചിതം പ്രശ്നത്തിൽ ഇടപെട്ടു. കുറ്റകരമായ അനാസ്ഥ കാണിച്ചവരെ കണ്ടെത്താൻ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മോളേ, ഷഹല ഷെറിൻ, നിന്നോട് മാപ്പ് ചോദിക്കാനുള്ള അർഹത പോലും അദ്ധ്യാപകരായ ഞങ്ങൾക്കില്ല. എങ്കിലും കുട്ടീ നിന്നോടിരക്കുന്നു ഒരായിരം മാപ്പ്.

English summary
KT jaleel facebook post about shehalas death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X