കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക സർവ്വകലാശാല മാർക്ക് ദാനം; മന്ത്രി കെടി ജലീൽ ഇടപെട്ടു, സ്ഥിരീകരണവുമായി ഗവർണറുടെ ഓഫീസ്!

Google Oneindia Malayalam News

തിരുവനന്തപുരം: എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം സംസ്ഥാനത്ത് വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷം ഒന്നുടക്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ‌ തന്റെ അധികാരം ദുർവിനിയോഗം ചെയ്തിട്ടില്ലെന്ന വാദമായിരുന്നു മന്ത്രി കെടി ജലീലിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് ഗവർണറുടെ ഓഫീസിലെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ചു.തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും, ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി പങ്കെടുത്തത് തെറ്റാണന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

അദാലത്തിൽ ഇടപെട്ട് ജയിപ്പിച്ചു

അദാലത്തിൽ ഇടപെട്ട് ജയിപ്പിച്ചു

കൊല്ലം ടികെഎം എന്‍ജീനിയറിംഗ് കോളെജിലെ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായരുന്നു പരാതി. തോറ്റ വിദ്യാര്‍ത്ഥി മന്ത്രിയെ സമീപിക്കുകയും 2018ല്‍ ഫെബ്രുവരി 28ന് മന്ത്രി കെ.ടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ വിഷയം പ്രത്യേക കേസായി പരിഗണിക്കുകയുമായിരുന്നു.

ചട്ടങ്ങൾക്ക് വിരുദ്ധം

ചട്ടങ്ങൾക്ക് വിരുദ്ധം

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിക്കുകയായിരുന്നു. പുനര്‍ മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ത്ഥി ജയിക്കുകയും ചെയ്തിരുന്നു.മാനുഷിക പരിഗണനയിലാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടതെന്നായിരുന്നു സര്‍വകലാശാല വിശദീകരിച്ചത്. എന്നാല്‍ ഈ വാദത്തെ തള്ളുകയായിരുന്നു ഗവര്‍ണറുടെ സെക്രട്ടറി.

മാനുഷിക പരിഗണന

മാനുഷിക പരിഗണന

സിന്‍ഡിക്കേറ്റില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ സര്‍വകലാശാലാ നിയമം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ റെഗുലര്‍ അജണ്ടയില്‍ വെയ്ക്കാതെ ഔട്ട് ഓഫ് അജണ്ടയില്‍ വെച്ച് കേസ് പരിഗണിക്കുകയായിരുന്നു. പുനര്‍മൂല്യ നിര്ണ്ണയത്തില്‍ വിദ്യാര്‍ത്ഥി ബിടെക് പാസായി. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്നായിരുന്നു സർവ്വകലാശാലയുടെ വിശദീകരണം.

അധികാര ദുർവിനിയോഗം

അധികാര ദുർവിനിയോഗം

അദാലത്തില്‍ മന്ത്രി ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണ്. ചട്ടവിരുദ്ധമായ ഈ കാര്യം വിസി അംഗീകരിക്കാനും പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ നല്‍കിയ വിശദീകരണം തള്ളിക്കളയണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്‌. സെക്രട്ടറിയുടെ ഈ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷം നടപടി ഉണ്ടാകുമെന്നാണ് രാജ്ഭവൻ അറിയിച്ചിരിക്കുന്നത്.

തെറ്റായിപോയി... പക്ഷേ, മന്ത്രിക്ക് പങ്കില്ലെന്ന് സർക്കാർ

തെറ്റായിപോയി... പക്ഷേ, മന്ത്രിക്ക് പങ്കില്ലെന്ന് സർക്കാർ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം തെറ്റായി പോയെന്ന് തന്നെയായിരുന്നു സർക്കാരിന്റെയും വിലയിരുത്തൽ. എന്നാല്‍ മന്ത്രി ജലീലിനോ പ്രൈവറ്റ് സെക്രട്ടറിക്കോ മാര്‍ക്ക് ദാനത്തില്‍ പങ്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.സിന്‍ഡിക്കേറ്റ് ആണ് മാര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ആ തീരുമാനം പുനപ്പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് തന്നെ നടപടിയെടുക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

English summary
KT Jaleel illegally involved intechniocal university report by Governor office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X