കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല പറയുന്നത് പച്ചക്കള്ളം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെടി ജലീല്‍

Google Oneindia Malayalam News

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയില്‍ അദാലത്തിന്‍റെ മറവില്‍ മാര്‍ക്ക് ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. പ്രതിപക്ഷ നേതാവ് കളവ് പറയുകയാണെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തോറ്റവരെ ജയിപ്പിക്കാന്‍ കെടി ജലീലിന്‍റെ ഇടപെടല്‍; രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തലതോറ്റവരെ ജയിപ്പിക്കാന്‍ കെടി ജലീലിന്‍റെ ഇടപെടല്‍; രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടവരല്ല മന്ത്രിമാര്‍. തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചാല്‍ മറുപടി പറയാം. സര്‍വ്വകലാശാലയുടെ തീരുമാനങ്ങളില്‍ മന്ത്രിക്ക് ഒരിക്കലും ഇടപെടാനാകില്ല. മന്ത്രി നേരിട്ട് മാര്‍ക്ക് നല്‍ക്കുന്നില്ലെന്നും കെടി ജലീല്‍ വ്യക്തമാക്കി. സിന്‍ഡിക്കേറ്റാണ് തീരുമാനം എടുക്കുന്നത്. അതിന്‍റെ ഉത്തരവാദിത്തം വിസിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 chenni

ന്യായമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടത് ലഭ്യമാക്കും. അന്യായമായി ഒന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ട്. എംജി സര്‍വകലാശാലയുടെ തീരുമാനത്തെക്കുറിച്ച് സര്‍വകലാശാല അധികൃതരോടാണ് ചോദിക്കേണ്ടത്. ഇല്ലാത്ത കാര്യത്തിന് എന്തിനാണ് ജുഡിഷ്യല്‍ അന്വേഷണമെന്നും കെടി ജലീല്‍ ചോദിച്ചു.

'കോന്നിയില്‍ സുരേന്ദ്രനെ വിജയപ്പിക്കണം'; ബിജെപിക്ക് പരസ്യ പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍'കോന്നിയില്‍ സുരേന്ദ്രനെ വിജയപ്പിക്കണം'; ബിജെപിക്ക് പരസ്യ പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍

തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കെടി ജലീലിനെതിരേയുള്ള രമേശ് ചെന്നിത്തലയുടെ ആരോപണം. എംജി സര്‍വ്വകാലശാലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് ബിടെക്കിന് അഞ്ച് മാര്‍ക്ക് മോഡറേഷന്‍ നല്‍കിയതിലൂടെ വന്‍ ക്രമക്കേടാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്. മന്ത്രി നടത്തിയ ആദാലത്തിലാണ് മാര്‍ക്ക് ദാനം തീരുമാനിച്ചത്. അദാലത്തിന്‍റെ പേരില്‍ വലിയ ക്രമക്കേടാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും ക്രമവിരുദ്ധമാണ്. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന കെടി ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും തിരുവന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

English summary
KT Jaleel in reply to Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X