Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീല്‍ സ്പീക്കറായേക്കും; വീണ ജോര്‍ജിനും സാധ്യത, സിപിഎമ്മില്‍ നിന്ന് 13 പേര്‍ മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഘടക കക്ഷികളും മന്ത്രിപദവിക്ക് വേണ്ടി അഴകാശ വാദം ഉന്നയിക്കാനും ആരംഭിച്ചു. സിപിഎമ്മില്‍ നിന്ന് 13 മന്ത്രിമാര്‍ക്കാണ് സാധ്യത. കൂടുതലും പുതുമുഖങ്ങളാകും. എംഎം മണി ഇനിയും മന്ത്രിസഭയിലേക്കുണ്ടാകില്ലെന്നും കേള്‍ക്കുന്നു....

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

രണ്ടു വനിതകള്‍

രണ്ടു വനിതകള്‍

മന്ത്രിമാരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റത് ജെ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് പകരം മറ്റൊരു വനിതാ മന്ത്രിയെത്തുമെന്ന് ഉറപ്പാണ്. ഇതാരാകുമെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. കെകെ ശൈലജയ്ക്ക് പുറമെ മറ്റൊരു വനിതാ മന്ത്രികൂടി സഭയിലുണ്ടാകും.

പുതുമുഖങ്ങള്‍ എത്തും

പുതുമുഖങ്ങള്‍ എത്തും

പുതുമുഖങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് വിവരം. തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ക്ക് പരകമായി പി രാജീവ്, കെഎന്‍ ബാലഗോപാല്‍, എംവി ഗോവിന്ദന്‍ എന്നിവരും മന്ത്രിസഭയിലെത്താനുള്ള സാധ്യതയുണ്ട്. എംഎം മണിയും ടിപി രാമകൃഷ്ണനും ഇത്തവണ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചന.

മൂന്ന് വനിതകള്‍ ചര്‍ച്ചയില്‍

മൂന്ന് വനിതകള്‍ ചര്‍ച്ചയില്‍

സിപിഎം സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളും മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. വീണ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍ ബിന്ദു എന്നീ വനിതകള്‍ക്കാണ് ശൈലജയ്ക്ക് പുറമെ മന്ത്രിസഭയിലേക്ക് സാധ്യതയുള്ളത്. പൊന്നാനിയില്‍ നിന്ന് ജയിച്ച സിഐടിയു നേതാവ് പി നന്ദകുമാറിനെ മന്ത്രിയാക്കുമെന്നും പറയപ്പെടുന്നു.

 കെടി ജലീല്‍ സ്പീക്കറാകുമോ

കെടി ജലീല്‍ സ്പീക്കറാകുമോ

കെടി ജലീല്‍ ഇനിയും മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് വിവരം. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഇരയായ ഒരു മന്ത്രിയാണ് അദ്ദേഹം. കേസുകളും മറ്റും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കെടി ജലീലിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിക്കുമെന്നാണ് മറ്റൊരു സൂചന.

വനിതാ സ്പീക്കര്‍ ചര്‍ച്ചയും

വനിതാ സ്പീക്കര്‍ ചര്‍ച്ചയും

അതേസമയം, ഇത്തവണ വനിതാ സ്പീക്കര്‍ വരട്ടെ എന്ന ചര്‍ച്ചയും നടക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ സാധ്യത വീണ ജോര്‍ജിനാണ്. അപ്പോള്‍ മന്ത്രിസഭയിലേക്ക് കാനത്തില്‍ ജമീല, ആര്‍ ബിന്ദു എന്നിവര്‍ക്ക് അവസരമൊരുങ്ങും. എംബി രാജേഷ് മന്ത്രിസഭയിലുണ്ടാകുമെന്നാണ് മറ്റൊരു വിവരം. ധനവകുപ്പ് പി രാജീവിന് ലഭിച്ചേക്കുമെന്നും പറയപ്പെടുന്നു.

സിപിഐ മന്ത്രിമാര്‍ ഇവരായേക്കും

സിപിഐ മന്ത്രിമാര്‍ ഇവരായേക്കും

സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി മന്ത്രിയാകുമെന്നും കേള്‍ക്കുന്നു. ഇ ചന്ദ്രശേഖരന്‍, കെ രാജന്‍, പി പ്രസാദ് എന്നിവരും മന്ത്രിമാരാകാന്‍ സാധ്യതയുണ്ട്. കെ രാജന്‍ നേരത്തെ ചീഫ് വിപ്പായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് പി പ്രസാദ്.

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+