'7 കാര്യങ്ങള്‍ ഫിറോസ് സമ്മതിച്ചു; രണ്ടെണ്ണം നിഷേധിച്ചിട്ടില്ല' ഇനിയും 2 ചോദ്യങ്ങളുമായി കെടി ജലീല്‍
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ബിസിനസുകള്‍ക്ക് പിന്നില്‍ തട്ടിപ്പ് പണമാണ് എന്ന ആരോപണം ഉന്നയിച്ചാണ് കെടി ജലീല്‍ എംഎല്‍എ നിരന്തരം ഫേസ്ബുക്കില്‍ കുറിപ്പ് എഴുതുന്നത്. തിരൂരിലെ മലയാളം സര്‍വകാലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ജലീല്‍ അഴിമതി നടത്തി എന്നാണ് പികെ ഫിറോസിന്റെ ആരോപണം. ഇരുനേതാക്കളും പരസ്പരം പോര് തുടങ്ങിയിട്ട് ദിവസങ്ങളായി.
കെടി ജലീല്‍ പ്രതികരിച്ച പിന്നാലെ പികെ ഫിറോസ് മറുപടിയുമായി എത്തും. തിരിച്ചും അങ്ങനെ തന്നെ. തനിക്കെതിരായ നീക്കങ്ങള്‍ക്ക് സ്വകാര്യ ചാനലിന്റെ സഹായം കൂടി ജലീല്‍ നേടിയിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോള്‍ വിവരം പുറത്തുവിട്ട് പികെ ഫിറോസ് പറയുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച ഏഴ് കാര്യങ്ങള്‍ ഫിറോസ് ശരിവച്ചുവെന്നും രണ്ടെണ്ണം നിഷേധിച്ചിട്ടില്ലെന്നും പറയുന്ന കെടി ജലീല്‍ പുതിയ രണ്ട് ചോദ്യങ്ങളും ഉന്നയിച്ചിരിക്കുകയാണിപ്പോള്‍.

കെടി ജലീല്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്:
1) ഫിറോസിന് UAE യിൽ Fortune House General Trading LLC എന്ന കമ്പനിൽ Sales Manager ആയി വിസയുണ്ട്. (ഫിറോസ് ശരിവെച്ചു)
2) അഞ്ചേകാൽ ലക്ഷം രൂപയാണ് നാട്ടിലിരുന്ന് അദ്ദേഹം കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് വേതനം പറ്റുന്നത്. (ഫിറോസ് ശരിവെച്ചു)
3) കൊപ്പത്തെ "Yummy Fried Chicken" എന്ന സ്ഥാപനത്തിൽ തനിക്ക് പാർട്ട്ണർഷിപ്പുണ്ട്. (ഫിറോസ് ശരിവെച്ചു)
4) തിരുനാവായ സ്വദേശി മുഹമ്മദ് അഷ്റഫ് എന്ന അഷ്കർ ഫിറോസിൻ്റെ ബിസിനസ് പങ്കാളിയാണ്. (ഫിറോസ് ശരിവെച്ചു)
5) കോഴിക്കോട് ഹൈലൈറ്റ് മാളിലെ "Yummy Fried Chicken" എന്ന സ്ഥാപനം ഫിറോസിൻ്റെതാണ്. (ഫിറോസ് ശരിവെച്ചു)
6) കോഴിക്കോട്ടെ Bluefin Travels ഫിറോസിൻ്റേതാണ്. (ഫിറോസ് സമ്മതിച്ചു)
7) കോഴിക്കോട്ടെ "Bluefin Villa Project" ഫിറോസിൻ്റേതാണ്.
(ഫിറോസ് സമ്മതിച്ചു)
8) ദുബായിലെ "Bluefin Tourism LLC" എന്ന കമ്പനിയിൽ ഫിറോസിന് പങ്കാളിത്തമുണ്ട്. (ഫിറോസ് നിഷേധിച്ചിട്ടില്ല)
9) "Bluefin Property Care" എന്ന സ്ഥാപനത്തിൽ ഫിറോസിന് പാർട്ട്ണർഷിപ്പുണ്ട്.
(ഫിറോസ് നിഷേധിച്ചിട്ടില്ല)
10) കുറ്റ്യാടി തൊട്ടിൽപ്പാലത്തുകാരൻ "മൊട്ട" എന്ന ഷഹീറിനെ ഫിറോസ് അറിയുമോ? അദ്ദേഹമിപ്പോൾ എവിടെയാണ്? (ഫിറോസിനോടുള്ള പുതിയ ചോദ്യം)
11) ഹുസൈനുമായി ഫിറോസിന് എന്തെങ്കിലും ബിസിനസ് പാർട്ട്ണർഷിപ്പ് ഉണ്ടോ?
(ഫിറോസിനോടുള്ള പുതിയ ചോദ്യം)
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഫിറോസ് മറുപടി പറയണം. ഞാൻ ഒരു യൂത്ത്ലീഗ് പ്രവർത്തകനോട് വസ്തുതകൾ നിരത്തി പറഞ്ഞത് വെട്ടിയും കുറുക്കിയും എഡിറ്റ് ചെയ്ത് ആനക്കാര്യമാണെന്ന മട്ടിൽ എഴുന്നള്ളിപ്പിച്ച് ഒളിച്ചോടാൻ നോക്കേണ്ട. മലയാളം സർവകലാശാലാ ഭൂമി പ്രശ്നം നിയമസഭയിൽ എഴുതിക്കൊടുത്ത് ഉന്നയിക്കാൻ തിരൂർ MLA യെ ചുമതലപ്പെടുത്തിയിട്ടുണ്ടാകുമല്ലോ?
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications