Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്ക് സംഘപരിവാര്‍ അജണ്ടയെന്ന് കെടി ജലീല്‍

കോഴിക്കോട്: ഗവര്‍ണര്‍ പി സദാശിവം കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുവാനൊരുങ്ങുകയാണെന്ന് ആക്ഷേപം. ഇടത് എംഎല്‍എ ആയ കെടി ജലീല്‍ ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ അഭിവാദ്യം ചെയ്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടുന്നതെന്നും ജലീല്‍ ആരോപിക്കുന്നു.

Jaleel Sathasivam

സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവരെ തള്ളി സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നവരെ തിരുകിക്കയറ്റുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതുവരെ ഒരു ചാന്‍സലറും ചെയ്യാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും കെടി ജലീല്‍ ആരോപിക്കുന്നു.

കേരളത്തിലെ സര്‍വ്വകലാശാലകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിരുന്നു. സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്താനും ആയി ചാന്‍സലര്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അക്കാമിക് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍ രംഗത്ത് വന്നത്. ഗവര്‍ണറുടെ നടപടിയെ അക്കാദമിക് സമൂഹം സ്വാഗതം ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+