കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മട്ടും ഭാവവും കണ്ടിട്ട് ദുരൂഹത മണക്കുന്നു; ഉദയ്പൂര്‍ സംഭവത്തില്‍ സംശയങ്ങളുമായി കെടി ജലീല്‍

Google Oneindia Malayalam News

മലപ്പുറം: മുഹമ്മദ് നബിയെ നിന്ദിച്ചതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയാണിപ്പോള്‍. രണ്ടു പേര്‍ കൊല നടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. വൈകാതെ ഇവരെ പിടികൂടുകയും ചെയ്തു. അക്രമ സംഭവങ്ങളില്ലാതിരിക്കാന്‍ രാജസ്ഥാന്‍ പോലീസ് ജാഗ്രതയിലാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന സംഭവത്തില്‍ ചില സംശയങ്ങള്‍ സൂചിപ്പിക്കുകയാണ് കെടി ജലീല്‍ എംഎല്‍എ. അക്രമികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മറ്റു ചില വശങ്ങള്‍ കൂടി അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നു. കൊലപാതകം നടത്തിയവരുടെ മട്ടും ഭാവവും വീഡിയോ ചിത്രീകരണവുമെല്ലാം ദുരൂഹത മണക്കുന്നതാണെന്ന് കെടി ജലീല്‍ സൂചിപ്പിക്കുന്നു.

t

സൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നോ, പ്രതികളെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ, വേഷം മാറിവന്ന് പക തീര്‍ത്തവരാണോ, കലാപത്തിലൂടെ മുസ്ലിം കച്ചവടക്കാരെ ഉന്മൂലനം ചെയ്യാനുള്ള ബിസിനസ് താല്‍പ്പര്യക്കാരുടെ തന്ത്രമാണോ, ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമാധാനം തകര്‍ക്കാന്‍ ബാഹ്യ ശക്തികള്‍ ചെയ്യുപ്പിച്ചതാണോ എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്ന് കെടി ജലീല്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

ഉദയ്പൂരില്‍ കണ്ട കൊടുംക്രൂരത
ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലില്‍ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണ്. മനുഷ്യന്റെ തലയറുത്ത് ഈ കാപാലികര്‍ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നത്.
നിന്ദ്യരും നികൃഷ്ടരുമായ ഈ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം. താടിയും തലപ്പാവുമായെത്തി പട്ടാപ്പകല്‍ ഒരു മനുഷ്യനെ കഴുത്തറുത്ത് കൊന്ന പിശാചുക്കള്‍ ഇസ്ലാമിനെയാണ് അപമാനിച്ചത്. അവര്‍ മാപ്പര്‍ഹിക്കുന്നേയില്ല. ഈ തെമ്മാടികളെ പിടികൂടി തൂക്കിലേറ്റാന്‍ ഒട്ടും സമയം വൈകിക്കൂട.

മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍; പിന്നെ, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി... ചിരി പൊട്ടിച്ച് മന്ത്രി റിയാസ്മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍; പിന്നെ, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി... ചിരി പൊട്ടിച്ച് മന്ത്രി റിയാസ്

രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണം. വേഷം മാറി വന്ന് പക തീര്‍ത്ത് വഴി തിരിച്ച് വിടാന്‍ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം. വര്‍ഗീയ കലാപം നടത്തി, ഉദയ്പൂരിലെ മുഴുവന്‍ മുസ്ലിം കച്ചവട ക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രിതമായി ബിസിനസ് താല്‍പര്യക്കാര്‍ സംഘടിപ്പിച്ചതാണോ അരുകൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണം.
പണമോ മറ്റു പ്രലോഭനങ്ങളോ ചൊരിഞ്ഞ് രണ്ട് മുസ്ലിം നാമധാരികളെ വിലക്കെടുത്ത്, ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമാധാനം കെടുത്താന്‍ ബാഹ്യശക്തികള്‍ ചെയ്യിച്ച മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണോ ഉദയ്പൂരിലേതെന്ന് പ്രത്യേകം നോക്കണം.
ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്.
എന്തായാലും ക്രൂരകൃത്യം ചെയ്ത നരാധമന്‍മാര്‍ക്ക് കൊലക്കയര്‍ തന്നെ നല്‍കണം. അവരെ വെറുതെ വിടരുത്. നാടിനെ രക്ഷിക്കാന്‍ അവര്‍ക്ക് ശിക്ഷ നല്‍കിയേ പറ്റൂ.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
KT Jaleel MLA Rise Some Questions About Udaipur Incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X