'മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് "പന്നിവരുദ്ധർ" ഉൽഘോഷിച്ചത് കണ്ടില്ല'; കെടി ജലീൽ
ഡിവൈഎഫ്‌ഐയുടെ പോർക്ക് ചാലഞ്ചുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വിമർശനങ്ങളിൽ ലീഗിനേയും ജമാഅത്ത് ഇസ്ലാമിയേയും രൂക്ഷമായി വിമർശിച്ച് കെടി ജലീൽ.നിയമം അനുവദിക്കുന്നതിനാൽ ധനസമാഹരണത്തിന് "പോർക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും" ഡിവൈഎഫ്ഐക്ക് നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നും ലീഗും ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ പേരിൽ ഡിവൈഎഫ്ഐയെ താറടിക്കാൻ ശ്രമിക്കേണ്ടെന്നും കെടി ജലീൽ പറഞ്ഞു.
കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന "കുലുക്കിസർബത്ത്" ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

''പോർക്ക് ചാലഞ്ചും" ലീഗ്-ജമകളുടെ "വർഗ്ഗീയ കുലുക്കിസർബത്തും"!
പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർത്ത് ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളിൽ കാണാൻ ഇടയായി. പന്നി ഇസ്ലാംമത വിശ്വാസികൾക്ക് നിഷിദ്ധമാണ്. എന്നാൽ ക്രൈസ്തവ മതക്കാർക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാർ നാട്ടിലുണ്ട്. എന്നാൽ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതർക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല.
പലിശ മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് ''പന്നിയിറച്ചി വിരോധികൾ" പറയാത്തതെന്താണ്? പന്നിയിറച്ചി കഴിക്കുന്നതിനെക്കാൾ വലിയ പാപമല്ലേ പലിശ മുതൽ ഭക്ഷിക്കൽ? മദ്യം മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. ക്രൈസ്തവർക്കോ ഹൈന്ദവർക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വർഗ്ഗം അപ്രാപ്യമാണെന്ന് മുസ്ലിങ്ങളെപ്പോലെ അവർ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് "പന്നിവരുദ്ധർ" ഉൽഘോഷിച്ചത് കണ്ടില്ല.
ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേർന്നു നിൽക്കുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോർക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നു.
നിയമം അനുവദിക്കുന്നതിനാൽ ധനസമാഹരണത്തിന് "പോർക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും" ഡി.വൈ.എഫ്.ഐക്ക് നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ട്. ലീഗും ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ പേരിൽ ഡി.വൈ.എഫ്.ഐയെ താറടിക്കാൻ ശ്രമിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന "കുലുക്കിസർബത്ത്" ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണം'.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications