കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോവുമോ?: ജലീല്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരാന്‍ ഒരുങ്ങുകയാണ് മലപ്പുറം എംപിയും മുസ്ലിം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. എംപി സ്ഥാനം രാജിവെക്കുന്ന കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുകയെന്നാണ് മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ പരിഹാസത്തോടെ കുറിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന രീതിയിലാകും കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുക. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നത് പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനം ആണെന്നും വ്യക്തികളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നുമാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

വേങ്ങര നിയമസഭാ മണ്ഡലത്തില്‍

വേങ്ങര നിയമസഭാ മണ്ഡലത്തില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച് എംഎല്‍എ ആയതിന് ശേഷമായിരുന്നു പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. യുപിഎയ്ക്ക് അധികാരം ലഭിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പായിരുന്നുവെന്ന പ്രചാരണം ഉണ്ടായിരുന്നു. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് ദില്ലിയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതുമെന്ന വിശദീകരണവും ഉണ്ടായി.

രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍

രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷവും ലഭിച്ചു. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു മലപ്പുറത്ത് നിന്നും കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. സിപിഎമ്മിന്‍റെ വിപി സാനുവിനെതിരെ 2.60 ലക്ഷം വോട്ടിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം.

അധികാരം ലഭിക്കാതായതോടെ

അധികാരം ലഭിക്കാതായതോടെ

എന്നാല്‍ കേന്ദ്രത്തില്‍ യുപിഎയ്ക്ക് അധികാരം ലഭിക്കാതായതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ കുഞ്ഞാലിക്കുട്ടി നേരത്ത തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനം ദയനീയമായതോടെ തീരുമാനം വേഗത്തിലാവുകയായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചാവും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍.

ജലീലിന്‍റെ പരിഹാസം

ജലീലിന്‍റെ പരിഹാസം

എന്നാല്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. 2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുകയെന്നാണ് മന്ത്രി കെടി ജലിലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ലീഗിന് ഭരണമില്ലെങ്കിൽ

ലീഗിന് ഭരണമില്ലെങ്കിൽ

'2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോവുക? യുഡിഎഫിന്‍റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം'-മന്ത്രി കെടി ജലീല്‍ കുറിച്ചു.

മുഹമ്മദ് റിയാസും

മുഹമ്മദ് റിയാസും

പികെ കുഞ്ഞാലിക്കുട്ടിയുടേയും ലീഗിന്‍റെയും തീരുമാനത്തെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസും രംഗത്തെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍ ആയി ജയിച്ചു വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഏതൊരു രാഷ്ട്രീയപാർട്ടിക്കുമുണ്ട്

ഏതൊരു രാഷ്ട്രീയപാർട്ടിക്കുമുണ്ട്

സംഘടനയാണോ പാർലമെന്ററി രംഗമാണോ ഒരാൾ നയിക്കേണ്ടതെന്നതും, നിയമസഭയിലാണോ ലോകസഭയിലാണോ ഒരാൾ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയപാർട്ടിക്കുമുണ്ട്. അതിനെ വിമർശിക്കുകയല്ല.
കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരെഞ്ഞെടുപ്പിൽ ലീഗിനേയും യുഡിഎഫിനേയും നയിക്കുമെന്ന വാർത്തയറിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍ ആയി ജയിച്ചു വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല.

നിയമസഭയിലെ പോരാട്ടം

നിയമസഭയിലെ പോരാട്ടം

മോഡി സർക്കാറിനോടുള്ള പാർലിമെന്റിലെ പോരാട്ടത്തേക്കാൾ പ്രധാനം കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത്.
മുഖ്യശത്രു ബിജെപി അല്ല, സിപിഎം ആണെന്ന പഴയ നിലപാട് യുഡിഫ് അണികൾതന്നെ തദ്ദേശ തെരെഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

 jaleelkt-

English summary
Kt Jaleel mocks Kunhalikutty's decision to return to Kerala politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X