കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി കെടി ജലീലിന്റെ പേര് സ്പീക്കര്‍ പദവിയിലേക്ക് ചര്‍ച്ച ചെയ്യുന്നു. നേരത്തെ ഈ വിഷയം സിപിഎം ചര്‍ച്ച ചെയ്തിരുന്നെങ്കിലും വനിതാ സ്പീക്കര്‍ വരട്ടെ എന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ മാറ്റിവച്ചതായിരുന്നു. എന്നാല്‍ വനിതാ സ്പീക്കര്‍ വേണ്ട എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ടത്രെ. അതോടെയാണ് ജലീലിന്റെ പേര് വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനം എടുത്തിട്ടില്ല.

വീതം വയ്പില്‍ സിപിഎമ്മിനാണ് സ്പീക്കര്‍ പദവി. ഡെപ്യൂട്ടി സ്പീക്കര്‍ പദവി സിപിഐക്കും. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസില്‍ നിന്നാകും. കെടി ജലീലിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ തടസമായി നില്‍ക്കുന്നുണ്ട്....

യോഗയും ധ്യാനവുമായി കൊവിഡ് രോഗികള്‍- ദില്ലി സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നുളള കാഴ്ചകള്‍

കെകെ ശൈലജയ്ക്ക് ആരോഗ്യം തന്നെ...

കെകെ ശൈലജയ്ക്ക് ആരോഗ്യം തന്നെ...

വനിതാ സ്പീക്കര്‍ ഇത്തവണയുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള വിവരം. കെകെ ശൈലജ, വീണ ജോര്‍ജ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുകയും ചെയ്തു. എന്നാല്‍ ശൈലജയെ മന്ത്രിസഭയില്‍ നിലനിര്‍ത്താനാണ് സാധ്യത. ആരോഗ്യ വകുപ്പ് തന്നെയാണ് ശൈലജയ്ക്ക് നല്‍കുക.

വിമര്‍ശനത്തിന് ഇടയാക്കും

വിമര്‍ശനത്തിന് ഇടയാക്കും

കൊറോണ പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശൈലജയെ ആരോഗ്യ വകുപ്പില്‍ നിന്ന് മാറ്റുന്നത് വിമര്‍ശനത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ട് എന്ന് സിപിഎം കരുതുന്നു. മാത്രമല്ല, വളരെ മികച്ച പ്രവര്‍ത്തനമാണ് കെകെ ശൈലജ ഇതുവരെ നടത്തിയത്. ഈ സാഹചര്യത്തില്‍ അവര്‍ മന്ത്രിയായി തുടരും.

മറ്റൊരാളെ തേടുന്നു

മറ്റൊരാളെ തേടുന്നു

വീണ ജോര്‍ജ് സ്പീക്കറാകുമെന്നായിരുന്നു മറ്റൊരു വിവരം. എന്നാല്‍ വീണയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് സ്പീക്കര്‍ പദവിയിലേക്ക് മറ്റൊരാളെ കൂടി ചര്‍ച്ച ചെയ്യുന്നത്. കെടി ജലീലിന് ഇത്തവണ മന്ത്രി പദവി കിട്ടില്ല. ബന്ധു നിയമനത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന സാഹചര്യമാണ് അദ്ദേഹത്തിന് തടസം.

ജലീലിന് മുന്നിലെ തടസം

ജലീലിന് മുന്നിലെ തടസം

സ്പീക്കര്‍ പദവിയിലേക്ക് കെടി ജലീലിനെ പരിഗണിക്കുമ്പോഴും തടസം ബന്ധു നിയമന വിവാദമാണ്. ഈ കേസില്‍ തുടര്‍നടപടിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ലോകായുക്തയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജലീലിന് രാജിവെക്കേണ്ടി വന്നത്. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

ആദ്യ വനിതാ സ്പീക്കര്‍

ആദ്യ വനിതാ സ്പീക്കര്‍

വീണ ജോര്‍ജും കെടി ജലീലും സ്പീക്കര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തികളാണ് എന്നാണ് ചില കോണുകളില്‍ നിന്നുള്ള വിവരം. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. വീണ ജോര്‍ജ് സ്പീക്കറായാല്‍ ആദ്യ വനിതാ സ്പീക്കര്‍ എന്ന ഖ്യാതി അവര്‍ക്ക് ലഭിക്കും. മന്ത്രിമാരുടെ വീതം വയ്പ്പ് ഇടതുമുന്നണിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

മന്ത്രിമാരുടെ വീതംവയ്പ്

മന്ത്രിമാരുടെ വീതംവയ്പ്

സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. കൂടാതെ സ്പീക്കര്‍ പദവിയും സിപിഎമ്മിനാണ്. സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമുണ്ടാകും. ജനതാദള്‍ എസ്, കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നീ കക്ഷികള്‍ക്ക് ഒരു മന്ത്രിമാരുണ്ടാകും.

അര മന്ത്രിമാര്‍ ഇവര്‍

അര മന്ത്രിമാര്‍ ഇവര്‍

ഒരംഗങ്ങള്‍ മാത്രമുള്ള നാല് ചെറുകക്ഷികള്‍ക്ക് 2.5 വര്‍ഷം വീതം മന്ത്രിമാരെ നല്‍കും. കേരള കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ കക്ഷികള്‍ക്കിടയിലാണ് ഇത്തരത്തില്‍ വീതംവയ്പ്. അതേസമയം, എല്‍ജെഡിക്ക് മന്ത്രിസ്ഥാനമില്ല. ഒട്ടേറെ പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാകും രണ്ടാം പിണറായി മന്ത്രിസഭ.

ബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജിബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജി

ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം

Recommended Video

cmsvideo
21-member cabinet to be formed; 12 ministers for CPM

English summary
KT Jaleel Name again Discussion as Kerala Assembly Speaker; Veena George also in List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X