കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിയന്തിരാവസ്ഥക്കെതിരെ കണ്ട ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്'

Google Oneindia Malayalam News

തിരുവനന്തപുരം: വേഷം നോക്കി സമരക്കാരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ പ്രസ്താവന അടിമുടി തെറ്റുന്ന ദൃശ്യങ്ങളാണ് രാജ്യമൊട്ടുക്കും കാണാനാകുന്നതെന്ന് മന്ത്രി കെടി ജലീല്‍. അടിയന്തിരാവസ്ഥക്കെതിരെ മാത്രം രാജ്യം കണ്ട ജനകീയ മുന്നേറ്റത്തിനാണ് ഇപ്പോൾ ഇന്ത്യ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുന്നു!' കേന്ദ്രത്തിനെതിരെ കോടിയേരി'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുന്നു!' കേന്ദ്രത്തിനെതിരെ കോടിയേരി

പുതിയ കരിനിയമങ്ങൾ ഒരു മുസ്ലിം വിഷയമല്ലെന്ന നാനാജാതി മതസ്ഥരുടെ തിരിച്ചറിവാണ് സമരമുഖത്തെ ഏറ്റവുമധികം ഉജ്ജ്വല്യമാക്കുന്നത്. കേരളത്തിലെ മുഴുവൻ മതനിരപേക്ഷ ചേരിയിലെ എണ്ണംപറഞ്ഞവരും പൊതുജനങ്ങളും ഉയർത്തിക്കാണിച്ച മാതൃക രാജ്യം ഏറ്റെടുത്ത കാഴ്ച ഓരോ മലയാളിക്കും നൽകുന്ന അഭിമാനം വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. കെടി ജലീന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എങ്ങും എവിടെയും പ്രക്ഷോപം കത്തിപ്പടരുകയാണ്. വേഷം നോക്കി സമരക്കാരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ പ്രസ്താവന അടിമുടി തെറ്റുന്ന ദൃശ്യങ്ങളാണ് രാജ്യമൊട്ടുക്കും കാണാനാകുന്നത്. അടിയന്തിരാവസ്ഥക്കെതിരെ മാത്രം രാജ്യം കണ്ട ജനകീയ മുന്നേറ്റത്തിനാണ് ഇപ്പോൾ ഇന്ത്യ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്.

ജാമിയ പ്രക്ഷോഭം: കേന്ദ്രത്തിനും പോലീസിനും ഹൈക്കോടതി നോട്ടീസ്, നാടകീയ നീക്കങ്ങളുമായി അഭിഭാഷകര്‍ജാമിയ പ്രക്ഷോഭം: കേന്ദ്രത്തിനും പോലീസിനും ഹൈക്കോടതി നോട്ടീസ്, നാടകീയ നീക്കങ്ങളുമായി അഭിഭാഷകര്‍

മനുഷ്യത്വവും മാനവികതയും മാതാതിർത്തികൾക്ക് എത്രയോ കാതങ്ങൾക്കപ്പുറത്താണെന്ന് വിളിച്ചോതുന്നതാണ് പൗരത്വ റജിസ്റ്ററിനും പൗരത്വ ഭേദഗതിക്കുമെതിരായ ജനങ്ങളുടെ വൻ പ്രതിഷേധം. പുതിയ കരിനിയമങ്ങൾ ഒരു മുസ്ലിം വിഷയമല്ലെന്ന നാനാജാതി മതസ്ഥരുടെ തിരിച്ചറിവാണ് സമരമുഖത്തെ ഏറ്റവുമധികം ജാജ്ജ്വല്യമാക്കുന്നത്.

jaleel

സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി.രാജ ഉൾപ്പടെയുള്ള പ്രമുഖരായ ഇടതുപക്ഷ നേതാക്കളും മതേതര പാർട്ടികളുടെ പ്രഗൽഭരായ അമരക്കാരും കലാസാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രശസ്ത വ്യക്തികളും സാധാരണക്കാരായ വിദ്യാർത്ഥികളും യുവാക്കളുമടക്കം ആയിരക്കണക്കിനാളുകളാണ് ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ കേരളത്തിലെ മുഴുവൻ മതനിരപേക്ഷ ചേരിയിലെ എണ്ണംപറഞ്ഞവരും പൊതുജനങ്ങളും ഉയർത്തിക്കാണിച്ച മാതൃക രാജ്യം ഏറ്റെടുത്ത കാഴ്ച ഓരോ മലയാളിക്കും നൽകുന്ന അഭിമാനം വിവരണാതീതമാണ്.

Recommended Video

cmsvideo
Students hit the streets across the country to protest against CAA | Oneindia Malayalam

വംശവെറിയുടെ ലോകാവതാരമായ ട്രംപിന്റെ ഇംപീച്ച്മെന്റ് വാർത്ത അമേരിക്കയിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് നമ്മുടെ രാജ്യത്തും വലതുപക്ഷ മതവെറിയൻമാർക്കെതിരെയുള്ള അമർഷം ആളിക്കത്തുന്നതും. ഇതിനെ കേവല യാദൃശ്ചികതയായി കാണേണ്ടതില്ല. കാലം കരുതിവെച്ച കാവ്യനീതിയാണെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ജയ് ഭാരത്. ഡൗൺ NRC & CAA

English summary
kt jaleel on anti citizenship amendment act protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X