കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് സബ്‌സിഡിക്കെതിരെ കെടി ജലീല്‍.. ഹജ്ജ് യാത്ര മറ്റുളളവരുടെ ചെലവില്‍ വേണ്ടെന്ന് മന്ത്രി

എതിര്‍പ്പുകള്‍ പരിഗണിച്ച് ഹജ്ജ് സബ്‌സിഡി ഹാജിമാര്‍ വേണ്ടെന്ന് വെയ്ക്കണമെന്ന് അഭിപ്രായവുമായി മന്ത്രി കെടി ജലീല്‍

Google Oneindia Malayalam News

ദില്ലി : ഹജ്ജിന് സബ്‌സിഡി വേണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഹജ്ജിന് പോകുന്ന ഹാജിമാര്‍ മറ്റുള്ളവരുടെ ചിലവില്‍ വേണമോ പോകാന്‍ എന്ന് ആലോചിക്കണമെന്നും കെടി ജലീല്‍ പറഞ്ഞു. സബ്‌സിഡി നല്‍കേണ്ട എന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് യാത്രയുടെ ചിലവ് കുറയ്ക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

hajj

കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി കെടി ജലീല്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നിലവില്‍ ഹജ്ജിനുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ്. ഇത് പഴയതുപോലെ കരിപ്പൂരിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ നിലപാടിനോട് കേന്ദ്രം അനുകൂലമാണെന്നും മന്ത്രി പറഞ്ഞു.

jaleel

കരിപ്പൂരില്‍ നിന്ന് ചെറിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വ്വീസ് നടത്തുന്നതിന് എതിര്‍പ്പില്ലെന്നും കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കെടി ജലീല്‍ ദില്ലിയില്‍ പറഞ്ഞു. ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഹജ്ജ് സബ്‌സിഡി വിഷയം കേന്ദ്രം പരിശേധിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് ഹജ്ജ് സബ്‌സിഡി പുനപരിശോധിക്കുന്നത്.

English summary
KT Jaleel said that there is no need to give subsidy for hajj. He added that it is his personnal opinion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X