കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിയുടെ മനസ്സും നമ്മുടേതാകണ്ടെ?: എന്തെ മറ്റ് സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ അമിത്ഷാ കൈവെച്ചില്ല?

Google Oneindia Malayalam News

തിരുവനന്തപുരം: കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 എടുത്തുകളഞ്ഞതിലും സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനത്തിലും കേന്ദ്രസര്‍ക്കാറിന് വിമര്‍ശനവുമായി കെടി ജലീല്‍. യുഎപിഎയിലെ വ്യവസ്ഥകൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള നിയമനിർമ്മാണവും വിജയകരമായി നടത്തിയെടുത്ത ആഹ്ളാദത്തിമർപ്പിലാണ് "ഭൂമിയിലെ സ്വർഗ്ഗ"ത്തിനു മേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമെന്നത് പ്രത്യേകം ശ്രദ്ധേയമാണെന്ന് ജലീല്‍ പറയുന്നു.

പിന്നിലേക്ക് തിരിഞ്ഞ് നോക്കാതെ ഇപ്പോൾ കാണുന്ന കാഴ്ചകൾ മാത്രം കണ്ട് മൂന്നൂറ്റി എഴുപതാം വകുപ്പിലെ വ്യവസ്ഥകൾ വിശകലനം ചെയ്താൽ അതിൽ ചില അധികപ്പറ്റുകൾ കണ്ടെത്താൻ ഭ്രാന്തമായ ദേശീയത മത്തുപിടിപ്പിച്ചവർക്കു കഴിഞ്ഞേക്കാം. എന്നാൽ ഒരു ജനതയോട് ലോകത്തെ സാക്ഷിയാക്കി നാമുണ്ടാക്കിയ മാന്യമായ കരാറിന്റെ പരിപാലനം ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ധാർമ്മികതയുടെ കൂടി പ്രശ്നമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കാശ്മീരിയുടെ മനസ്സും നമ്മുടേതാകണ്ടെ?

കാശ്മീരിയുടെ മനസ്സും നമ്മുടേതാകണ്ടെ?

കശ്മീരിനുണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത് ചൂടേറിയ ചർച്ചകൾക്കും തർക്കവിതർക്കങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മുത്തലാഖ് ബില്ലും എൻ.ഐ.എ അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതിയും യു.എ.പി.എയിലെ വ്യവസ്ഥകൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള നിയമനിർമ്മാണവും വിജയകരമായി നടത്തിയെടുത്ത ആഹ്ളാദത്തിമർപ്പിലാണ് "ഭൂമിയിലെ സ്വർഗ്ഗ"ത്തിനു മേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

 പ്രത്യേകം ശ്രദ്ധേയം

പ്രത്യേകം ശ്രദ്ധേയം

കശ്മീരിനുണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത് ചൂടേറിയ ചർച്ചകൾക്കും തർക്കവിതർക്കങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മുത്തലാഖ് ബില്ലും എൻ.ഐ.എ അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതിയും യു.എ.പി.എയിലെ വ്യവസ്ഥകൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള നിയമനിർമ്മാണവും വിജയകരമായി നടത്തിയെടുത്ത ആഹ്ളാദത്തിമർപ്പിലാണ് "ഭൂമിയിലെ സ്വർഗ്ഗ"ത്തിനു മേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

കാശ്മീരിന് നൽകപ്പെട്ട പ്രത്യേക പദവി

കാശ്മീരിന് നൽകപ്പെട്ട പ്രത്യേക പദവി

ആർക്കെങ്കിലും ഒരു സുപ്രഭാതത്തിലുണ്ടായ ബോധോദയത്തെ തുടർന്നായിരുന്നില്ല കാശ്മീരിന് നൽകപ്പെട്ട പ്രത്യേക പദവി. രാജ്യം വിഭജിക്കപ്പെട്ട കാലത്ത് പാകിസ്ഥാനോടോ ഇന്ത്യയോടോ ചേരാനും അതല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യമായി നിലനിൽക്കാനും തുല്യാവകാശമുണ്ടായിരുന്ന സർവതന്ത്ര സ്വതന്ത്രമായ സാഹചര്യത്തിൽ ഇന്ത്യയുടെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ച ജമ്മു കാശ്മീരിനും അവിടുത്തെ ജനങ്ങൾക്കും ചില പ്രത്യേക അവകാശങ്ങൾ (ആർട്ടിക്ക്ൾ 370) അനുവദിച്ച് നൽകുകയായിരുന്നു പണ്ഡിറ്റ് നഹ്റുവും പട്ടേലുമുൾപ്പടെയുള്ളവർ.

പിന്നിലേക്ക് തിരിഞ്ഞ് നോക്കാതെ

പിന്നിലേക്ക് തിരിഞ്ഞ് നോക്കാതെ

പിന്നിലേക്ക് തിരിഞ്ഞ് നോക്കാതെ ഇപ്പോൾ കാണുന്ന കാഴ്ചകൾ മാത്രം കണ്ട് മൂന്നൂറ്റി എഴുപതാം വകുപ്പിലെ വ്യവസ്ഥകൾ വിശകലനം ചെയ്താൽ അതിൽ ചില അധികപ്പറ്റുകൾ കണ്ടെത്താൻ ഭ്രാന്തമായ ദേശീയത മത്തുപിടിപ്പിച്ചവർക്കു കഴിഞ്ഞേക്കാം. എന്നാൽ ഒരു ജനതയോട് ലോകത്തെ സാക്ഷിയാക്കി നാമുണ്ടാക്കിയ മാന്യമായ കരാറിന്റെ പരിപാലനം ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ധാർമ്മികതയുടെ കൂടി പ്രശ്നമാണ്.

എന്താണ് സംഭവിക്കാൻ പോകുന്നത്

എന്താണ് സംഭവിക്കാൻ പോകുന്നത്

അതുകൊണ്ടുതന്നെ പ്രാചീന നാഗരികതകളിലൊന്നായ സിന്ദു നദീതട സംസ്കാരത്തിന്റെ യഥാർത്ഥ നേരവകാശികൾക്ക് ആവേശപ്പുറത്തേറി കേന്ദ്ര സർക്കാർ ആലോചനകളില്ലാതെ കൈകൊണ്ട തീരുമാനത്തെ കണ്ണുമടച്ച് പിന്തുണക്കാനാവില്ല. ഏഴു പതിറ്റാണ്ടുകൾ പ്രത്യേകാവകാശങ്ങൾ നിലനിന്നിട്ടും എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും എല്ലാ കണക്കുകൾക്കുമപ്പുറമുള്ള ജീവത്യാഗങ്ങളും മാത്രമാണ് ഒരു ശരാശരി കാശ്മീരിയുടെ ശേഷിപ്പുകളെങ്കിൽ പുതിയ നിയമത്തിന്റെ പിൻബലത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മോദിയും അമിത് ഷായും

മോദിയും അമിത് ഷായും

നരേന്ദ്രമോദി പ്രധാനമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയുമാകുമ്പോൾ പാവം കാശ്മീരിയുടെ സ്ഥിതി എന്താകുമെന്നോർത്ത് വിങ്ങുകയാണ് രാജ്യത്തിന്റെ ആത്മാവ്. കാശ്മീരിന്റെ മണ്ണ് മാത്രം പോരല്ലോ നമുക്ക്. കാശ്മീരിയുടെ മനസ്സും നമ്മുടേതാകണ്ടെ? ഒരു ജനതയെ തോക്കിൻ മുനയിൽ വിറപ്പിച്ച് നിർത്തിയും ദേശക്കാരെ മുഴുവൻ കൽതുറുങ്കിന് സമാനമായ അവസ്ഥയിലകപ്പെടുത്തിയും വാർത്താവിനിമയ ബന്ധങ്ങൾ വിഛേദിച്ച് ഒറ്റപ്പെടുത്തിയും എത്ര കാലം മുന്നോട്ടു പോകാനാകും?

ശത്രുപക്ഷത്താക്കാനല്ല

ശത്രുപക്ഷത്താക്കാനല്ല

ആവേശക്കാരുടെ കയ്യടികൾക്കൊപ്പമല്ല സുചിന്തിതമായ നിലപാടുകൾക്കൊപ്പമാണ് നാം നിലയുറപ്പിക്കേണ്ടത്. കാശ്മീരികളെ പ്രകോപിപ്പിച്ച് ശത്രുപക്ഷത്താക്കാനല്ല അനുനയിപ്പിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി നമ്മുടെ ഇംഗിതം നടപ്പിലാക്കി നയതന്ത്ര ചാതുരിയോടെ കൂടെനിർത്താനായിരുന്നു ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരുന്നത്. അത്തരമൊരു വിചാരമാണ് കേന്ദ്ര സർക്കാരിനില്ലാതെ പോയത്. ഇനിയെല്ലാം കാത്തിരുന്നു കാണാം. നാടിന്റെ ശാശ്വത ശാന്തിക്കായി ആഗ്രഹിക്കുകയല്ലാതെ നമ്മുടെ മുന്നിൽ മറ്റെന്തുണ്ട് വഴി ?

ഫേസ്ബുക്ക് പോസ്റ്റ്

കെടി ജലീല്‍

English summary
kt jaleel on jammu and kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X